voters-listതിരുവനന്തപുരം: കണ്ണൂ­രില്‍ അന്തിമ വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കുമെ­ന്ന് മു­ഖ്യ­തി­ര­ഞ്ഞെ­ടുപ്പ് ഓ­ഫീ­സര്‍ ന­ളിനി നെറ്റോ അറിയിച്ചു. വോട്ടര്‍പട്ടികയെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 40 ടീമു­ക­ളാ­യി തി­രിഞ്ഞ് അതിസൂക്ഷ്മ പരിശോധന ന­ട­ത്തി­ക്ക­ഴി­ഞ്ഞു. എത്ര വോട്ടര്‍മാരാവും അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുകയെന്ന് പറയാനാ­വി­ല്ലെന്നും ഇതേക്കുറിച്ചുള്ള ഒരു പരാതിയും തെരഞ്ഞെടുപ്പിനു മുമ്പ് പരിശോ­ധിക്കില്ലെന്നും മു­ഖ്യ അവര്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രി വയലാര്‍ ര­വി തി­ര­ഞ്ഞെ­ടു­പ്പ് ച­ട്ടം ലം­ഘി­ച്ചു­വെ­ന്ന പ­രാ­തിയെക്കുറിച്ച് കലക്ടര്‍ നല്കിയ റിപ്പോര്‍ട്ട് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനു കൈമാ­റി. ക­ണ്ണൂ­രില്‍ കോളജില്‍ വെ­ച്ച് പ്ര­സം­ഗ­ത്തില്‍ വ­യ­ലാര്‍ രവി സാമ്പത്തിക സഹായത്തെക്കുറിച്ച് സൂചിപ്പിച്ചു എന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട്. സുധാകരനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച സംഭവത്തെക്കുറിച്ച് കലക്ടറോട് വിശദീകരണം ചോദിച്ചിട്ടുണെ്ടന്നും അവര്‍ അറിയിച്ചു.

അ­തേ സമയം ഉ­പ­തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കുന്ന എറണാകു­ളം നി­യ­മസഭാ മണ്ഡലത്തിലെ സമ്പൂര്‍ണ വോട്ടര്‍ പ­ട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കണയന്നൂര്‍ താലൂക്കോഫീ­സി­ല്‍ ഇ­തി­നു­ള്ള ന­ട­പ­ടി­കള്‍ അ­വ­സാ­ന­ഘ­ട്ട­ത്തി­ലാണ്.

കരടുപട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍­കി­യി­ട്ടുണ്ട്. ഇതു സംബന്ധിച്ചു കാര്യമായ പരാ­തി­ക­ളൊന്നും ഉയര്‍ന്നി­ട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടി­ക അ­ടി­സ്ഥാ­ന­മാ­ക്കി ത­ന്നെ­യാ­ണ് ഇ­പ്പോള്‍ പട്ടി­ക ത­യ്യാ­റാ­ക്കി­യി­രി­ക്കു­ന്നത്. ഈ പട്ടിക പഴയ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു തയാ­റാ­ക്കു­ക­യാ­യി­രുന്നു. അതിനുശേഷം ചേര്‍ത്ത വോട്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയാണ് അവസാന ലിസ്റ്റ് പ്രസിദ്ധീകരി­ക്കുക. സമ്പൂര്‍ണ വോട്ടര്‍പട്ടികയുടെ കോപ്പി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സൗജന്യമായി നല്‍കും. ആവശ്യക്കാര്‍ക്ക് നിശ്ചിത ഫീസ് ഈടാ­ക്കിയും കോ­പ്പികള്‍ നല്‍­കും.

ഒ­ക്ടോ­ബര്‍ 21 2009 9.50 IST