Categories

നവംബര്‍ ഏഴിന് മുന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്

electionന്യൂഡല്‍ഹി: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നവംബര്‍ ഏഴിന് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ പത്തിനു നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24വരെ പത്രിക പിന്‍വലിക്കാം. പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് നടക്കും.

കെ.സുധാകരന്‍, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ലോക്‌സഭാംഗങ്ങങ്ങളായതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളത്ത് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ധാരണയായിട്ടില്ലെങ്കിലും മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന് സാധ്യതയുണ്ട്. ഇടതുപക്ഷം പതിവു സ്ഥാനാര്‍ഥിയെ മാറ്റാനാണ് സാധ്യത. കെ.സുധാകരന്റെ വിജയമേല്‍പ്പിച്ച തിരിച്ചടി മറികടക്കാനാണ് കണ്ണൂരില്‍ സി.പി.ഐ.എം ശ്രമിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ എംപി അബ്ദുല്ല കുട്ടിക്ക് സീറ്റ് ലഭിച്ചേക്കും. ഡിസിസി അധ്യക്ഷന്‍ രാമകൃഷ്ണനും സാധ്യതയുണ്ട്. സിപിഎമ്മില്‍ എം.പി.ജയരാജനും എസ്.എഫ്.ഐ നേതാവ് ഷംസീറിനും സാധ്യതയുണ്ട്. ആലപ്പഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയി പാര്‍ട്ടി നേതാവ് ഷുക്കൂറിനാണ് സാധ്യത. എന്നാല്‍ കണ്ണൂരില്‍ അബ്ദുല്ലകുട്ടി സ്ഥാനാര്‍ഥിയായാല്‍ ആലപ്പുഴയില്‍ ഷുക്കൂറിന്റെ സാധ്യത മങ്ങും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.