തിരുവനന്തപുരം:സംസ്ഥാനത്തെ 9 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച നേട്ടം.

8 ഗ്രാമപഞ്ചായത്തുകളിലേക്കും 1 ബ്ലോക്ക് ഡിവിഷനിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 6 വാര്‍ഡുകള്‍ യു.ഡി.എഫിനും 2 വാര്‍ഡുകള്‍ എല്‍.ഡി.എഫിനും 1 വാര്‍ഡ് ബി.ജെ.പി യ്ക്കും ലഭിച്ചു.

കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലയിലെ 13 ാം വാര്‍ഡ് എന്നിവിടങ്ങളില്‍ യു.ഡി.എഫ് സ്ഥാനം നിലനിര്‍ത്തി.

സി.പി.ഐ കുത്തകയായിരുന്ന കൊല്ലം മയ്യനാട് പഞ്ചായത്തിലെ ആയിരംതെങ്ങ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിജയിച്ചു.

കോട്ടയം മുത്തോലി പഞ്ചായത്തില്‍ കടപ്പാട്ടൂര്‍ വാര്‍ഡില്‍ ബി.ജെ.പി യ്ക്കു ജയം.

ആലപ്പുഴ പുലിയൂര്‍ 13 ാം വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു.

കണ്ണൂര്‍ജില്ലയിലെ രണ്ടുവാര്‍ഡുകളും യു.ഡി.എഫിനാണ് ലഭിച്ചത്.