മുംബൈ: ന്യൂജനറേഷന്‍ ബാങ്കിംഗ് രംഗത്തെ കരുത്തരായ കോട്ടക് മഹീന്ദ്ര ഏറ്റവും വലിയ ഏറ്റെടുക്കലിന് തയ്യാറെടുക്കുന്നു. മികച്ച ബാങ്കിംഗ്ശൃംഖലയുള്ള ഒരു ബാങ്കിനെ ഏറ്റെടുത്ത് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിടാനാണ് കോട്ടക് മഹീന്ദ്രയുടെ നീക്കം.

2012 ആകുമ്പോഴേക്കും കോട്ടക്മഹീന്ദ്ര ശാഖകളുടെ എണ്ണം 500 ആക്കി വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് മഹീന്ദ്രബാങ്ക് വൈസ്‌ചെയര്‍മാന്‍ ഉദയ് കോട്ടക് വ്യക്തമാക്കി. എന്നാല്‍ സ്വകാര്യബാങ്കായ കര്‍ണാടക ബാങ്കിനെ ഏറ്റെടുക്കുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

സെപ്റ്റംബറില്‍ അവസാനിച്ച ആഴ്ച്ചയില്‍ കോട്ടക്കിന്റെ മൊത്തവരുമാനത്തില്‍ 54 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു.