വസിനി പോയ വഴിയെ ഫെസിക് വെച്ചടിച്ചു. വസിനി ഉറങ്ങുകയായിരുന്നു. വൈന്‍ കുടിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതാവാം. വസിനിയുടെ കാല്ക്കല്‍ വീണയാള്‍ വിലപിച്ചു: ‘വസിനീ, എനിക്ക് മാപ്പു തരൂ…’ വസിനി പിന്നെയും ഉറങ്ങുകതന്നെയാണ്. ഫെസിക്കവനെ പിടിച്ചുകുലുക്കി. വസിനി ഉണര്‍ന്നില്ല. പിന്നെ ഉറക്കെയുറക്കെ കുലുക്കി. അവനുണര്‍ന്നില്ല.

butter-cup-1കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം: മുപ്പത്തിയൊമ്പത്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


താനെത്രനേരം ഉറങ്ങിയെന്ന് ഫെസിക്കിനറിയില്ലായിരുന്നു. ആ മലമ്പാതയില്‍ എഴുന്നേറ്റുനില്ക്കാന്‍ ശ്രമിക്കുമ്പോള്‍ കറുത്ത മുഖംമൂടി ഞെരിച്ചുകളഞ്ഞ തന്റെ കഴുത്ത് വേദനിക്കുന്നുണ്ടെന്നയാള്‍ അറിഞ്ഞു.

എന്താണ് ചെയ്യേണ്ടത്? പരിപാടിയൊക്കെ പൊളിഞ്ഞല്ലോ. പരിപാടി തെറ്റുമ്പോള്‍ പോകാനൊരു സ്ഥലമുണ്ട്. എവിടെയാണെന്നൊരു പിടിയും കിട്ടുന്നില്ല. ഇനിഗോ അവനുവേണ്ടി പാട്ടും ഉണ്ടാക്കിയിരുന്നു. എന്നിട്ടും അവനത് മറന്നു.

‘മഥനോടൊപ്പം
വസിനി വരാന്‍
വഴിക്കണ്ണുമായി കാക്കുക മണ്ടച്ചാരേ!’ എന്നാണോ?

പുന്നാര മ•ഥനെവിടെ? അതോ
‘മിണ്ടാപ്പൂതം, മിണ്ടാപ്പൂതം
പോവൂ പള്ളനിറയ്ക്കൂ.’

അതാണോ? ഒന്നും പിടികിട്ടുന്നില്ല.

‘മൂഢാ, മൂഢാ, തലമണ്ടയ്ക്കുള്ളിലെ
മൂളയൊരിക്കല്‍ പുറത്തെടുക്കൂ’ -അതാണോ?

ഒരു രക്ഷയുമില്ല. ജീവിതത്തില്‍ ഒരു വട്ടമെങ്കിലും അയാളൊന്നും ഒറ്റയ്ക്ക് ശരിയായി ചെയ്തിട്ടില്ല. പിന്നെയാണ് വസിനി വന്നത്. പിന്നെ ആലോചിക്കാന്‍ നിന്നില്ല.

വസിനി പോയ വഴിയെ ഫെസിക് വെച്ചടിച്ചു. വസിനി ഉറങ്ങുകയായിരുന്നു. വൈന്‍ കുടിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതാവാം. വസിനിയുടെ കാല്ക്കല്‍ വീണയാള്‍ വിലപിച്ചു: ‘വസിനീ, എനിക്ക് മാപ്പു തരൂ…’ വസിനി പിന്നെയും ഉറങ്ങുകതന്നെയാണ്. ഫെസിക്കവനെ പിടിച്ചുകുലുക്കി. വസിനി ഉണര്‍ന്നില്ല. പിന്നെ ഉറക്കെയുറക്കെ കുലുക്കി. അവനുണര്‍ന്നില്ല.

‘ശരി, നീ ചത്തുതുലഞ്ഞു, അല്ലേ?’ അവനെണീറ്റുനിന്നു.
‘അവന്‍ മരിച്ചു. വസിനി മരിച്ചു.’ പേടി ഒരലര്‍ച്ചയായി അവന്റെ തൊണ്ടയില്‍നിന്നു ചാടി. ‘ഇനിഗോ!’ അവനലറി. അവന്‍ പുറകോട്ടുതിരിഞ്ഞു.

ആ മലമ്പാതയിലൂടെ പിന്നോട്ടേക്കോടാന്‍ തുടങ്ങി. ഇനിഗോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ രക്ഷയായി. എങ്കിലും വസിനി അവരെ നയിക്കാനില്ലെങ്കില്‍ ശരിയാവില്ല. എങ്കിലും ഇനിഗോ കൂടെയുണ്ടെങ്കില്‍ ഒരു പാട്ടെങ്കിലും മൂളാന്‍ സമയം കിട്ടും. ഫെസിക് ഭ്രാന്തന്‍ കൊടുമുടിയുടെ നെറുകയിലിരുന്നു.

‘ഇനിഗോ, ഇനിഗോ, നിന്റെ ഫെസിക്കാണിത്.’ ‘ഇനിഗോ ഇനിഗോ നീ എവിടെയാണ്, ഒന്നു മിണ്ടൂ.’ അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നു. വസിനിയില്ല, ഇനിഗോയുമില്ല. എന്തൊരു ദുരന്തമാണിത്?

പാറയോടയാള്‍ പറഞ്ഞു: ‘ഇനിഗോ, ഇനിഗോ, നിന്റെ ഫെസിക്കാണിത്.’ ‘ഇനിഗോ ഇനിഗോ നീ എവിടെയാണ്, ഒന്നു മിണ്ടൂ.’ അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നു. വസിനിയില്ല, ഇനിഗോയുമില്ല. എന്തൊരു ദുരന്തമാണിത്?

കരഞ്ഞുവിളിച്ചുകൊണ്ടയാള്‍ ഓടാന്‍ തുടങ്ങി ‘ഒരു മിനിട്ടിനുള്ളില്‍ ഞാന്‍ നിന്റെ അടുക്കലെത്തും, ഇനിഗോ’. ‘നിന്റെ പിന്നില്‍ത്തന്നെ ഞാനുണ്ട്, ഇനിഗോ’.

‘ഇനിഗോ ഒന്നു നില്ക്കൂ’. അയാള്‍ ഓടിക്കൊണ്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നു. അയാളുടെ തൊണ്ടയില്‍നിന്ന് ശബ്ദം വരാതെയായി. കറുത്ത മുഖംമൂടി ആ കഴുത്ത് അങ്ങനെയാക്കിയിരുന്നു.

എങ്കിലും ഫെസിക്കോടിക്കൊണ്ടിരുന്നു. ഒടുവില്‍ അയാളൊരു ഗ്രാമത്തിലെത്തി. ഗ്രാമത്തിന് പുറത്തൊരു പാറക്കൂട്ടത്തിനിടയില്‍ അയാള്‍ക്കിരിക്കാനൊരിടം കണ്ടെത്തി.

കാല്‍മുട്ടുകളില്‍ കൈകള്‍ പിണച്ച് പുറം ഒരു പാറമേല്‍ ചാരി വേദനിക്കുന്ന തൊണ്ടയുമായി ഗ്രാമത്തിലെ കുട്ടികള്‍ അയാളെ കണ്ടെത്തുന്നതുവരെ അയാളവിടെ ഇരുന്നു.

ശബ്ദമുണ്ടാക്കാതെ അവരിഴഞ്ഞിഴഞ്ഞ് അയാളുടെ അടുക്കലെത്തി. അവര്‍ വേഗംതന്നെ സ്ഥലം വിടുമെന്ന് കരുതി ഫെസിക് വെറുതെ ഇരുന്നു. അയാളുടെ മനസ്സ് ഇനിഗോയുടെ കൂടെയായിരുന്നു.

വാക്കുകള്‍ കൊണ്ടവന്‍ പാട്ടുണ്ടാക്കുകയായിരുന്നു. പക്ഷേ, കുട്ടികള്‍ സ്ഥലം വിട്ടില്ല. അവരുടെ പേടിയൊക്കെ പോയി. അവരിപ്പോള്‍ ഇഴഞ്ഞിഴഞ്ഞയാളുടെ തൊട്ടടുത്തെത്തിയിരുന്നു. അവര്‍ ശബ്ദമുണ്ടാക്കാനും മുഖംകൊണ്ട് കോക്കിരി കാട്ടാനും തുടങ്ങി.

അയാള്‍ക്കവരെ കുറ്റപ്പെടുത്താനാവില്ല. ആ രൂപം കണ്ടാല്‍ ആരും കളിയാക്കിപ്പോകും. ഫെസിക്കിനവരുടെ പ്രായമാണുണ്ടായിരുന്നതെങ്കില്‍ അവനും അവരുടെ കൂടെ കൂടിയേനെ.

അവര്‍ക്കയാളൊരു കൗതുകവസ്തുവായിരുന്നു. അവരുച്ചത്തില്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ആ പാറക്കൂട്ടത്തിന്നിടയില്‍ കൂനിക്കൂടിയിരുന്നു ഫെസിക് ആലോചിക്കാന്‍ തുടങ്ങി.

അവരയാളെ കല്ലെറിയുന്നില്ലെന്നതുതന്നെ എത്ര സന്തോഷകരം. എന്തായാലും ഇതുവരെ എറിഞ്ഞില്ലെന്നതുതന്നെ എത്ര നല്ലത്.
അടുത്ത പേജില്‍ തുടരുന്നു