എഡിറ്റര്‍
എഡിറ്റര്‍
ബട്ടര്‍കപ്പ്: കുട്ടികള്‍ക്കുള്ള നോവല്‍ ഭാഗം നാല്‍പ്പത്തിമൂന്ന്
എഡിറ്റര്‍
Monday 6th January 2014 2:38pm

‘ആരുമല്ല… ആരുമല്ല… ആരുമല്ല…’ എന്നുറക്കെ വെസ്റ്റ്‌ലി വിളിച്ചുകൂവുന്നതുവരെ ഈ വിനോദം തുടരുന്നു. ഒടുക്കം കുറേയേറെ തവണ കൈകള്‍ വെള്ളത്തില്‍ മുക്കുന്നു. എന്നിട്ടയാളും രാജകുമാരനും രഹസ്യമാര്‍ഗം വഴി പുറത്തേക്കു പോവുന്നു. മരുന്നുകളുമായി ആല്‍ബിനോ എത്തുന്നു. പീഡനത്തിന്റെ സമയങ്ങളിലൊക്കെ ആല്‍ബിനോ അടുത്തെവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവണം.
butter-cup-1കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം നാല്‍പ്പത്തിമൂന്ന്‌


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


അന്നു രാത്രി, അവര്‍ വെസ്റ്റ്‌ലിയെ പീഡിപ്പിക്കാന്‍ തുടങ്ങി. റൂഗന്‍ പ്രഭുവാണ് യഥാര്‍ത്ഥ പീഡനം നടത്തിയത്. രാജകുമാരന്‍ വെറുതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് നോക്കിയിരിക്കുക മാത്രമേ ചെയ്തുള്ളൂ. പ്രഭുവിന്റെ സാമര്‍ത്ഥ്യത്തെ മനസ്സിലയാള്‍ പുകഴ്ത്തിക്കൊണ്ടിരുന്നു.

പ്രഭുവിന് വേദനയെക്കുറിച്ച് നന്നായറിയാം. വേദനയോടൊപ്പംതന്നെ നിലവിളിയുടെ പിന്നിലുള്ള കാരണങ്ങളും അയാളെ രസിപ്പിച്ചിരുന്നു. രാജകുമാരന്‍ വേട്ടയ്ക്കുവേണ്ടി തന്റെ ജീവിതം ചെലവഴിച്ചപ്പോള്‍ റൂഗന്‍പ്രഭു തന്റെ സമയം മുഴുവന്‍ വേദനയെക്കുറിച്ച് വായിക്കാനും പഠിക്കാനുമാണ് ചെലവഴിച്ചത്.

‘ശരി’. ‘ആരംഭിക്കുന്നതിന് മുന്‍പ് എന്റെ ഒരു ചോദ്യത്തിന് നീ ഉത്തരം നല്കണം. ഇതുവരെയുള്ള നിന്റെ പരിചരണത്തില്‍ വല്ല അപാകതകളുമുണ്ടായിരുന്നോ?’ അഞ്ചാമത്തെ നിലയിലെ കൂട്ടില്‍ കിടക്കുന്ന വെസ്റ്റ്‌ലിയോട് രാജകുമാരന്‍ ആരാഞ്ഞു.

‘ഒന്നുമില്ല. സത്യത്തില്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. ഇടയ്ക്കിടെ ചങ്ങലകള്‍ അഴിച്ചുമാറ്റിയിരുന്നെങ്കില്‍. പക്ഷേ, നിങ്ങള്‍ തടവില്‍ കിടക്കുമ്പോള്‍ കിട്ടുന്നതില്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പാടില്ലല്ലോ? ആല്‍ബിനോയുടെ രോഗശുശ്രൂഷ കേമം തന്നെ. ചുമലിലെ മുറിവെല്ലാം ഉണങ്ങിക്കഴിഞ്ഞു. ഭക്ഷണം അതികേമം. വീഞ്ഞും ബ്രാണ്ടിയുമെല്ലാം മുന്തിയതുതന്നെ.’

‘ആരും എന്നെ നിയോഗിച്ചതല്ല. ഞാനവളെ തട്ടിക്കൊണ്ടുപോയിട്ടുമില്ല. അവളെ തട്ടി ക്കൊണ്ടുപോവുന്നവരില്‍നിന്ന് ഞാനവളെ രക്ഷിക്കുകയാണ് ചെയ്തത്.’

‘അപ്പോള്‍ നീ തികച്ചും ആരോഗ്യവാനാണല്ലേ?’ രാജകുമാരന്‍.

‘ചങ്ങലയിട്ടതുകാരണം എന്റെ കാലുകള്‍ക്ക് ചെറിയൊരു മരവിപ്പുണ്ട്. അത്രമാത്രം.’

‘ശരി. ദൈവം സാക്ഷിയായി ഞാന്‍ പറയുന്നു, എന്റെ അടുത്ത ചോദ്യത്തിന് നീ ഉത്തരം നല്‍കിയാല്‍ ഈ രാത്രിതന്നെ നിന്നെ ഞാന്‍ മോചിപ്പിക്കാം. പക്ഷേ, എല്ലാം നീ തുറന്നു പറയണം. കള്ളം പറഞ്ഞാലെനിക്കറിയാം. പിന്നെ നിന്റെ നേരെ പ്രഭുവിനെ അയയ്ക്കാതിരിക്കാന്‍ എനിക്കാവില്ല.’

‘എനിക്കൊന്നും ഒളിക്കാനില്ല. ചോദിച്ചോളൂ.’

‘രാജകുമാരിയെ തട്ടിക്കൊണ്ടുപോകാന്‍ നിന്നെ ആരാണ് നിയോഗിച്ചത്? ഗില്‍ഡറിലെ ആരാണയാള്‍? കുറേയെല്ലാം ഞങ്ങള്‍ക്കറിയാം. അയാളുടെ പേരു പറഞ്ഞാല്‍ നിന്നെ ഞങ്ങള്‍ വെറുതെ വിടാം.’

‘ആരും എന്നെ നിയോഗിച്ചതല്ല. ഞാനവളെ തട്ടിക്കൊണ്ടുപോയിട്ടുമില്ല. അവളെ തട്ടിക്കൊണ്ടുപോവുന്നവരില്‍നിന്ന് ഞാനവളെ രക്ഷിക്കുകയാണ് ചെയ്തത്.’

‘നീയൊരു മര്യാദക്കാരനെപ്പോലെ തോന്നുന്നു. എന്റെ രാജകുമാരിക്ക് നിന്നെ വര്‍ഷങ്ങളായി അറിയാം. അവളുടെ പേരില്‍ ഞാന്‍ നിനക്കൊരവസരം കൂടി തരുന്നു. നിന്നെ വാടകയ്‌ക്കെടുത്ത ഗില്‍ഡറിലെ ആളുടെ പേരെന്താണ്? പറയൂ. അല്ലെങ്കില്‍ നീ സഹിക്കേണ്ടിവരും.’

‘ഞാന്‍ സത്യം ചെയ്യുന്നു. ആരും എന്നെ വാടകയ്‌ക്കെടുത്തില്ല.’

പ്രഭു വെസ്റ്റ്‌ലിയുടെ കൈകള്‍ പൊള്ളിക്കാന്‍ തുടങ്ങി. പ്രഭു വെസ്റ്റ്‌ലിയുടെ കൈ എണ്ണയില്‍ മുക്കുന്നു. എന്നിട്ടൊരു മെഴുകുതിരി കത്തിച്ചയാളുടെ കൈകള്‍ക്കടുത്ത് പിടിക്കുന്നു. കൈകള്‍ നിറയെ പൊള്ളിക്കുന്നതുവരെ.

‘ആരുമല്ല… ആരുമല്ല… ആരുമല്ല…’ എന്നുറക്കെ വെസ്റ്റ്‌ലി വിളിച്ചുകൂവുന്നതുവരെ ഈ വിനോദം തുടരുന്നു. ഒടുക്കം കുറേയേറെ തവണ കൈകള്‍ വെള്ളത്തില്‍ മുക്കുന്നു. എന്നിട്ടയാളും രാജകുമാരനും രഹസ്യമാര്‍ഗം വഴി പുറത്തേക്കു പോവുന്നു. മരുന്നുകളുമായി ആല്‍ബിനോ എത്തുന്നു. പീഡനത്തിന്റെ സമയങ്ങളിലൊക്കെ ആല്‍ബിനോ അടുത്തെവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവണം.

താഴെ നിന്ന് കോണിപ്പടികളിലൂടെ മുകളിലേക്ക് കയറുമ്പോള്‍ പ്രഭു രാജകുമാരനോട് പറഞ്ഞു: ‘ഞാന്‍ ശരിക്കും ഊറ്റം കൊള്ളുന്നു. അതൊരു യഥാര്‍ത്ഥ ചോദ്യമായിരുന്നു. അവന്‍ പറഞ്ഞത് സത്യമാണ്. നമുക്ക് രണ്ടുപേര്‍ക്കും അതറിയാം.’

അടുത്ത പേജില്‍ തുടരുന്നു

Advertisement