എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്
എഡിറ്റര്‍
Sunday 24th February 2013 1:03pm

കൂനന്‍ സിസിലിയന്‍ ആദ്യം തന്റെ ഗ്ലാസ് മണത്തുനോക്കി. അപരന്റെയും. എന്നിട്ട് പറഞ്ഞു: ‘നീ പറഞ്ഞതുപോലെ മണമില്ലാത്തത്.’ വസിനി ചിരിച്ചുകൊണ്ട് തുടര്‍ന്നു. ‘ഒരു വന്‍ വിഡ്ഢിയേ തന്റെ ഗ്ലാസ്സിലെ വൈനില്‍ വിഷം ചേര്‍ക്കൂ.

കുട്ടികള്‍ക്കുള്ള നോവല്‍
ഇരുപത്തിയേഴ്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


‘വളരെ ലളിതമാണിത്’. കൂനന്‍ പറഞ്ഞു.

‘നിന്റെ മനസ്സ് എങ്ങനെയാണ്. പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കട്ടെ. വിഷം സ്വന്തം ഗ്ലാസ്സിലിടുന്നവനാണോ അതോ വിഷം ശത്രുവിന്റെ ഗ്ലാസ്സില്‍ ഇടുന്നവനാണോ നീ എന്ന് ഞാന്‍ തീരുമാനിക്കട്ടെ.’

‘നീ വെറുതെ വിടുവായത്തം പറയുകയാണ്.’

‘ആരും എന്റെ ബുദ്ധിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഞാന്‍ രണ്ടു ഗ്ലാസ്സും മണത്തുനോക്കട്ടെ. ഞാന്‍ ഗ്ലാസ്സു രണ്ടും നേരത്തെയുള്ളിടത്തുതന്നെയാണോ വെക്കുന്നതെന്ന് നീ ശ്രദ്ധിച്ചോളൂ.’

Ads By Google

കൂനന്‍ സിസിലിയന്‍ ആദ്യം തന്റെ ഗ്ലാസ് മണത്തുനോക്കി. അപരന്റെയും. എന്നിട്ട് പറഞ്ഞു: ‘നീ പറഞ്ഞതുപോലെ മണമില്ലാത്തത്.’ വസിനി ചിരിച്ചുകൊണ്ട് തുടര്‍ന്നു.

‘ഒരു വന്‍ വിഡ്ഢിയേ തന്റെ ഗ്ലാസ്സിലെ വൈനില്‍ വിഷം ചേര്‍ക്കൂ. കാരണം അയാള്‍ക്കറിയാം മറ്റൊരു വിഡ്ഢിയേ തനിക്കു കിട്ടിയ വൈന്‍ ഗ്ലാസ്സെടുക്കൂ. ഞാനൊരു വിഡ്ഢിയല്ല. അതുകൊണ്ട് ഞാന്‍ നിന്റെ ഗ്ലാസ്സെടുക്കില്ല.’
‘അതാണോ നിന്റെ അവസാന തീരുമാനം.’

‘അല്ല. നിനക്കറിയാം. ഞാന്‍ വിഡ്ഢിയല്ലെന്ന്. അത്തരം തന്ത്രങ്ങളിലൊന്നും ഞാന്‍ വീഴില്ല. അതുകൊണ്ട് ഞാന്‍ എന്റെയും കപ്പ് എടുക്കില്ല.’
‘പറയൂ’.

‘അപ്പോള്‍ നിന്റെ മുമ്പിലെ കപ്പിലാണ് വിഷം എന്ന് നമ്മള്‍ ഏറെക്കുറെ തീരുമാനിച്ചുകഴിഞ്ഞു. വിഷം അയോകേനില്‍നിന്നാണ് ഉണ്ടാക്കുന്നത്. അയോകേന്‍ ആസ്‌ത്രേലിയയില്‍നിന്നാണ് വരുന്നത്. ആസ്‌ത്രേലിയയില്‍ മുഴുവന്‍ കുറ്റവാളികളാണ്. കുററവാളികളെ ആരേയും വിശ്വസിക്കില്ല. അതുകൊണ്ട് ഞാന്‍ നിന്റെ മുമ്പിലുള്ള കപ്പ് എടുക്കില്ല.’

‘നിന്റെ ഊഹം തെറ്റാണെന്ന് നീ വെറുതെ വിചാരിക്കുകയാണ്. അതാണേറ്റവും രസം. നീ പുറംതിരിഞ്ഞപ്പോള്‍ ഞാന്‍ ഗ്ലാസ്സുകള്‍ മാറ്റി.’ വസിനി ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

കറുത്ത മുഖംമൂടി ആകെ പരവശനാകാന്‍ തുടങ്ങിയിരുന്നു. ‘എനിക്ക് അയോകേനിനെപ്പറ്റി അറിയാമെന്ന് നിനക്ക് മനസ്സിലായല്ലോ. അതുപോലെ കുറ്റവാളികളെപ്പറ്റിയും. അവരുടെ പെരുമാറ്റത്തെക്കുറിച്ചും എനിക്കറിയാം. അതുകൊണ്ട് ഞാന്‍ എന്റെ മുമ്പിലുള്ള കപ്പ് എടുക്കില്ല.”നിന്റെ ബുദ്ധി അപാരം തന്നെ.’

‘നീ എന്റെ തുര്‍ക്കിയെ കൊന്നു. അതിനര്‍ഥം നീ അത്രയ്ക്കും ശക്തനാണെന്ന്. ശക്തന്മാര്‍ക്ക് ഒരു ധാരണയുണ്ട്. മരണത്തിന് അവരെ കീഴ്‌പ്പെടുത്താനാവില്ലെന്ന്. കടുത്ത വിഷത്തിനുപോലും.

അതുകൊണ്ട് പൊടി നിന്റെ ഗ്ലാസ്സിലായിരിക്കും ഇട്ടിട്ടുണ്ടാവുക. അതുകൊണ്ട് ആ കപ്പ് എനിക്ക് എടുക്കാനാവില്ല.’ കറുത്ത മുഖംമൂടി ഇപ്പോള്‍ ശരിക്കും പരിഭ്രാന്തനായിക്കഴിഞ്ഞിരിക്കുന്നു.

‘പക്ഷേ, നീ എന്റെ സ്പാനിയാര്‍ഡിനെയും തോല്പിച്ചു. അതിനര്‍ഥം നീ ശരിക്കും പയറ്റിത്തെളിഞ്ഞവനാണെന്നാണ്. ഇനിഗോ സമര്‍ഥനാവാന്‍ ഏറെ വര്‍ഷങ്ങള്‍ പരിശ്രമിച്ചിരുന്നു.

നിനക്കതേപോലെ പഠിക്കാന്‍ കഴിഞ്ഞതിനര്‍ഥം, നീ മരിക്കാനാഗ്രഹിക്കുന്നില്ലെന്നതാണ്. അതുകൊണ്ട് വിഷം നീ നിന്റെ അടുക്കല്‍ വെക്കാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. അതുകൊണ്ടെനിക്ക് നിന്റെ മുമ്പിലെ ഗ്ലാസ്സും എടുക്കാനാവില്ല.’

‘എന്റെ അടുക്കല്‍ നിന്നെന്തെങ്കിലും തെളിവ് കിട്ടാന്‍വേണ്ടി നീ ചിലയ്ക്കുകയാണ്. അത് നടപ്പില്ല.’

‘ഞാന്‍ നിന്റെ അടുക്കല്‍ നിന്നെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. വിഷം ഏതിലാണ് എന്നെനിക്കറിയാം.’ ‘ഒരു അപാര ബുദ്ധിമാനു മാത്രമേ അത് കണ്ടുപിടിക്കാനാവൂ.’
‘ഞാനങ്ങനെ ആയത് എന്റെ ഭാഗ്യം.’

‘നിനക്കെന്നെ ഇങ്ങനെ ഭയപ്പെടുത്താനാവില്ല.’ പക്ഷേ, അയാളുടെ ശബ്ദത്തില്‍ നിറയെ ഭയമുണ്ടായിരുന്നു.
‘അപ്പോള്‍ നമുക്ക് കുടിക്കാം അല്ലേ?’- വസിനി.

‘എടുക്കുക, കുടിക്കുക. വെറുതെ അതുമിതും പറഞ്ഞ് സമയം കൊല്ലാതെ. നിനക്കറിയില്ല. നിനക്കതറിയാനാവില്ല.’ വസിനി ഈ പൊട്ടിത്തെറി കേട്ടു ചിരിച്ചു. പെട്ടെന്ന് വസിനിയുടെ മുഖത്ത് ഒരു പ്രത്യേക ഭാവം നിറഞ്ഞു.

അയാള്‍ എന്തോ സൂക്ഷിച്ചുനോക്കുന്നതുപോലെ തോന്നുന്നു. പിന്നെ കറുത്ത മുഖംമൂടിയുടെ പിന്നിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു. ‘ദൈവമേ എന്താണത്?’
കറുത്ത മുഖംമൂടി പിന്നോട്ട് തിരിഞ്ഞുനോക്കിയിട്ടു പറഞ്ഞു: ‘ഞാനൊന്നും കാണുന്നില്ലല്ലോ?’

‘ഞാനെന്തോ കണ്ടതുപോലെ തോന്നി. സാരമില്ല.’ ഇതും പറഞ്ഞ് കൂനന്‍ വീണ്ടും ചിരിച്ചു.

‘എന്താണിത്ര ചിരിക്കാനുള്ളത്.’

‘ഒരു മിനിട്ട് കഴിഞ്ഞ് പറയാം. പക്ഷേ, നമുക്കാദ്യം കുടിക്കാം.’

വസിനി തന്റെ മുമ്പിലുള്ള വൈന്‍ ഗ്ലാസ്സെടുത്തു. മുഖംമൂടി തന്റെ മുമ്പിലുള്ള ഗ്ലാസ്സും. അവര്‍ രണ്ടുപേരും കുടിച്ചു.

പെട്ടെന്നാണവള്‍ വസിനിയുടെ ശവം കണ്ടത്. അവളിതുവരെ ഒരു ശവം കണ്ടിട്ടില്ല. ‘നിങ്ങളയാളെ കൊന്നു’. ഒടുവില്‍ അവള്‍ മന്ത്രിച്ചു.
‘ഞാനയാളെ ചിരിച്ചുകൊണ്ട് മരിക്കാന്‍ വിട്ടു’- മുഖംമൂടി.

‘നിന്റെ ഊഹം തെറ്റാണെന്ന് നീ വെറുതെ വിചാരിക്കുകയാണ്. അതാണേറ്റവും രസം. നീ പുറംതിരിഞ്ഞപ്പോള്‍ ഞാന്‍ ഗ്ലാസ്സുകള്‍ മാറ്റി.’ വസിനി ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

കറുത്ത മുഖംമൂടിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.

‘വിഡ്ഢി’. കൂനന്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ‘നീ നിന്റെ വിഡ്ഢിത്തത്തിന് സ്വയം ഇരയായി. വളരെ പ്രസിദ്ധമായ ചില വിഡ്ഢിത്തങ്ങളുണ്ട്. അതിലൊന്ന് ഏഷ്യയില്‍ വെച്ച് കരയുദ്ധം നടത്തലാണ്. മറ്റൊന്ന് മരണം അടുത്തുള്ളപ്പോള്‍ ഒരു സിസിലിയനെ നേരിടലാണ്.’

കൂനന്‍ സിസിലിയന്‍ വസിനി മരിക്കുന്നതുവരെ ചിരിച്ചുകൊണ്ടിരുന്നു.

കറുത്ത മുഖംമൂടി കൂനന്റെ ശവം ചവിട്ടി അപ്പുറത്തു കടന്നു. എന്നിട്ട് ബട്ടര്‍കപ്പിന്റെ മുഖം മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റി. ‘ഞാനെല്ലാം കേട്ടു’. ബട്ടര്‍കപ്പ് പറയാന്‍ തുടങ്ങി.

പെട്ടെന്നാണവള്‍ വസിനിയുടെ ശവം കണ്ടത്. അവളിതുവരെ ഒരു ശവം കണ്ടിട്ടില്ല. ‘നിങ്ങളയാളെ കൊന്നു’. ഒടുവില്‍ അവള്‍ മന്ത്രിച്ചു.
‘ഞാനയാളെ ചിരിച്ചുകൊണ്ട് മരിക്കാന്‍ വിട്ടു’- മുഖംമൂടി.

..തുടരും…

ബാബു ഭരദ്വാജ്‌

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

Advertisement