എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്‌
എഡിറ്റര്‍
Tuesday 18th June 2013 1:21pm

അവനോര്‍ത്തു, ഇതൊക്കെ തന്റെ പേരക്കിടാങ്ങളെ വിശ്വസിപ്പിക്കാനാണ് പ്രയാസം. അവരതൊരു കടംകഥയായി കരുതിയേക്കാം. അവന്‍ തന്റെ ജനിച്ചിട്ടില്ലാത്ത കുട്ടികളെ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം സംഭവിച്ചു. വള്ളിക്ക് നീളം പോരായിരുന്നു. അവനതിന്റെ അറ്റത്ത് തൂങ്ങിക്കിടന്നു.

bt-33-580


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


വെസ്റ്റ്‌ലി ഒട്ടും പരിഭ്രമിച്ചില്ല. ബട്ടര്‍കപ്പ് പൂര്‍ണ്ണമായും അപ്രത്യക്ഷമാവുന്നതിന് മുന്‍പുതന്നെ അവന്‍ വാളും കത്തിയും താഴെയിട്ടു. തോളില്‍ ചുറ്റിയിരുന്ന വള്ളി അഴിച്ചെടുത്തു. അതിന്റെ ഒരറ്റം ഒരു മരത്തില്‍ ബന്ധിച്ചു. മറ്റേ അറ്റം തന്റെ കൈകളില്‍ ചുറ്റി.

Ads By Google

അവന്‍ മുതലക്കൂപ്പു കുത്തി. കൂടുതല്‍ വേഗം കിട്ടാന്‍ അവന്‍ കാലുകള്‍ കൊണ്ട് തുഴഞ്ഞുകൊണ്ടിരുന്നു. പരാജയ ചിന്തയേ അവന്റെ മനസ്സിലുണ്ടായിരുന്നില്ല. അവളെ കണ്ടെത്തുമെന്ന് അവനറിയാമായിരുന്നു. അവളാകെ തകര്‍ന്നിരിക്കാമെന്നും, അവള്‍ക്ക് ഹിസ്റ്റീരിയ പിടിപെട്ടേക്കാമെന്നും അവളുടെ തലച്ചോറാകെ കലങ്ങിമറിയാമെന്നും അവനറിഞ്ഞിരുന്നു.

പക്ഷേ, അവനവളെ ജീവനോടെ വീണ്ടെടുക്കും, അതാണേറ്റവും പ്രധാനം. അവനവളോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍ത്തു. അവളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ. എങ്കില്‍ അവനവളെ വേഗം വീണ്ടെടുക്കാം.

അവനോര്‍ത്തു, ഇതൊക്കെ തന്റെ പേരക്കിടാങ്ങളെ വിശ്വസിപ്പിക്കാനാണ് പ്രയാസം. അവരതൊരു കടംകഥയായി കരുതിയേക്കാം. അവന്‍ തന്റെ ജനിച്ചിട്ടില്ലാത്ത കുട്ടികളെ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം സംഭവിച്ചു. വള്ളിക്ക് നീളം പോരായിരുന്നു. അവനതിന്റെ അറ്റത്ത് തൂങ്ങിക്കിടന്നു.

വള്ളി വിടല്‍ ഭ്രാന്താണ്. പിന്നെ മുകളിലേക്ക് വരാന്‍ ഒരു മാര്‍ഗവുമില്ല. ഒന്നുകൂടി ആഞ്ഞാല്‍ ഒന്നുരണ്ടടികൂടി താഴേക്ക് പോവാം. പിന്നെ വയ്യ. അതിനുള്ളില്‍ തടഞ്ഞില്ലെങ്കില്‍ പിന്നെ രണ്ടുപേരുടേയും അന്ത്യം അവിടെത്തന്നെ. ഒട്ടും സംശയിക്കാതെ അവന്‍ വള്ളിയില്‍നിന്ന് പിടിവിട്ടു.

butter cup 32 bഇവിടംവരെയെത്തി. ഇനി പരാജയപ്പെടരുത്. വീണ്ടും അവന്‍ ആഴ്ന്നു. അവന്റെ കൈകള്‍ അവളുടെ അരക്കെട്ടില്‍ സ്പര്‍ശിച്ചു. അവന്‍ അറിയാതെ അത്ഭുതംകൊണ്ടും പേടികൊണ്ടും നിലവിളിച്ചു. അവന്റെ തൊണ്ടനിറയെ മണല്‍കയറി.

അവന്‍ പിടിച്ചത് ഒരു അസ്ഥികൂടത്തെയായിരുന്നു. വരണ്ട ചതുപ്പില്‍ ഇത് സാധാരണമാണ്. ഒരിക്കല്‍ മാംസം മുഴുവന്‍ നീങ്ങിക്കഴിഞ്ഞാല്‍ അസ്ഥികൂടം ഒരു വെള്ളൊഴുക്കിലെന്നപോലെ ഒഴുകിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഭൂമിക്ക് മുകളിലേക്ക് പൊന്തിവരും. ചിലപ്പോള്‍ അനാദികാലത്തേക്കിങ്ങനെ ഒഴുകിക്കൊണ്ടിരിക്കും.

‘കടല്‍ക്കൊള്ളക്കാരന്‍ റോബര്‍ട്ടിനെ നിനക്കറിയുമോ? അത്തരമൊരാളുമായി നിനക്ക് സ്‌നേഹബന്ധമുണ്ടോ?’

വെസ്റ്റ്ലി അസ്ഥികൂടത്തില്‍നിന്ന് പിടിവിട്ടു. രണ്ടു കൈകള്‍കൊണ്ടും അവളെ പരതിത്തുടങ്ങി. പരാജയം ഒരു പ്രശ്‌നമല്ല. അവന്‍ സ്വയം പറഞ്ഞു. അവളെ കണ്ടെത്തുക. അതു മാത്രമാണ് പ്രധാനം. ഒടുവില്‍ അവനവളെ കണ്ടെത്തുക തന്നെചെയ്തു. അവളുടെ കാല്‍. അവനതു പിടിച്ചുവലിച്ചു.

ഇപ്പോള്‍ അവന്റെ കൈകള്‍ അവളുടെ അരക്കെട്ടില്‍ ചുറ്റിയിരിക്കുന്നു. അവന്‍ മുകളിലേക്ക് കുതിക്കാന്‍ ശ്രമിച്ചു. വള്ളിയുടെ അറ്റത്ത് പിടികിട്ടണം. ഒരു മണല്‍ക്കടലില്‍നിന്ന് ഒരു വള്ളിത്തുമ്പ് കണ്ടെടുക്കുക വിഷമമാണെന്ന് അവനോര്‍ത്തില്ല. പരാജയം അവനൊരു പ്രശ്‌നമായിരുന്നില്ല.

അവന്‍ തുഴഞ്ഞുകൊണ്ടിരുന്നു. ശക്തിയായി തുഴഞ്ഞാല്‍ അവനുയരും. ഉയര്‍ന്നാല്‍ വള്ളിത്തുമ്പ് അവന് പിടികിട്ടും. പിടികിട്ടിയാല്‍ അവനതിന്റെ അറ്റത്ത് അവളെ ബന്ധിക്കും. പിന്നെ അവസാനശ്വാസം വരെ അവന്‍ രണ്ടുപേരേയും മുകളിലെത്തിക്കും. യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ് സംഭവിച്ചത്.
doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

Advertisement