എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്
എഡിറ്റര്‍
Monday 26th November 2012 4:02pm

ഒരു ദിവസം രാവിലെ ഇനിഗോ എങ്ങോട്ടോ പോയി. അവന്റെ തലയണയില്‍ ഒരു കടലാസ് കഷ്ണം പിന്നിവെച്ചിരുന്നു. ‘എനിക്കു പഠിക്കണം.’ അതുമാത്രം.
പഠിക്കണം? എന്തു പഠിക്കണം? മാഡ്രിസില്‍നിന്ന് പഠിക്കാന്‍ കഴിയാത്ത എന്താണുള്ളത്? യെസ്റ്റെക്ക് ഒന്നും മനസ്സിലായില്ല

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: പതിനേഴ്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


രക്തപ്രവാഹം ഒരു ദിവസം കഴിഞ്ഞു നിന്നു. വേദന ഒരാഴ്ചകൊണ്ടും. അവര്‍ ഡോമിന്‍ഗോയുടെ ശരീരം അടക്കം ചെയ്തു. എന്നിട്ട് ആദ്യമായും അവസാനമായും ഇനിഗോ അരാബെല്ലയോട് യാത്ര പറഞ്ഞു.

ടൊലറാഡോ മലയിടുക്കിലെ ആ ഗ്രാമത്തിലേക്ക് അവനൊരിക്കലും ഇനി തിരിച്ചുവരില്ല. അവന്റെ മുഖം രക്തം പുരണ്ട ഒരു ബാന്‍ഡേജിനുള്ളില്‍ ഒളിച്ചു കിടന്നു. യെസ്റ്റെയുടെ കുതിരവണ്ടിയില്‍ അവന്‍ ഗ്രാമത്തോടവസാനയാത്ര പറഞ്ഞു മാഡ്രിഡിലേക്കു പോയി.

Ads By Google

യെസ്റ്റെയുടെ വീട്ടില്‍ അവന്‍ കഴിഞ്ഞുകൂടി. ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്റെ ബാന്‍ഡേജ് അഴിച്ചു മാറ്റി. വാളിന്റെ കല അവന്റെ മുഖത്ത് ആഴത്തില്‍ ചുവന്നു കിടന്നു. രണ്ടു കവിളിലും നെറ്റിയിലും നിന്നാരംഭിച്ച് അടിയോളം നീണ്ടുകിടക്കുന്ന രണ്ടു കലകള്‍. രണ്ടുകൊല്ലം അവന്‍ യെസ്റ്റെയുടെ മണിഹര്‍മ്മ്യത്തില്‍ സുഖമായി കഴിഞ്ഞുകൂടി.

ഒരു ദിവസം രാവിലെ ഇനിഗോ എങ്ങോട്ടോ പോയി. അവന്റെ തലയണയില്‍ ഒരു കടലാസ് കഷ്ണം പിന്നിവെച്ചിരുന്നു. ‘എനിക്കു പഠിക്കണം.’ അതുമാത്രം.
പഠിക്കണം? എന്തു പഠിക്കണം? മാഡ്രിസില്‍നിന്ന് പഠിക്കാന്‍ കഴിയാത്ത എന്താണുള്ളത്? യെസ്റ്റെക്ക് ഒന്നും മനസ്സിലായില്ല.

പുതിയ ചെറുപ്പക്കാരെ മനസ്സിലാക്കാന്‍ വിഷമമാണ്. എന്നുമാത്രം അയാളോര്‍ത്തു. അയാളൊന്നു മാത്രം അറിഞ്ഞു. താന്‍ വാളുണ്ടാക്കുന്ന ഒരു തടിയനാണെന്നു മാത്രം.
അതുകൊണ്ടയാള്‍ വീണ്ടും വീണ്ടും വാളുണ്ടാക്കി.

കൊല്ലംതോറും അയാള്‍ തടിച്ചുകൊണ്ടിരുന്നു. അതേപോലെ അയാളുടെ കീര്‍ത്തിയും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആയുധങ്ങള്‍ക്കിരന്നുകൊണ്ട് രാജാക്കന്മാരും പ്രഭുക്കന്മാരും അയാളുടെ മുമ്പിലെത്തി.

അയാള്‍ നിരക്ക് ഇരട്ടിയാക്കി. കൊല്ലത്തിനു പകരം ഒരു വാളിന് രണ്ടുകൊല്ലം കാത്തിരിക്കണമെന്നായി. അപ്പോള്‍ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും അയാളെ മാത്രം മതിയെന്നായി.

വീണ്ടും അയാള്‍ നിരക്ക് ഇരട്ടിയാക്കി. ക്യൂ അവസാനിക്കുന്നില്ല. രണ്ടു തവണ ഇരട്ടിപ്പിച്ച് നിരക്ക് മൂന്നാം തവണ മൂന്നിരട്ടിയാക്കി. മാത്രമല്ല, പണത്തിനു പകരം കൂലിയായി
രത്‌നമായിരുന്നു വേണ്ടിയിരുന്നത്.

രണ്ടുകൊല്ലം മൂന്നുകൊല്ലമായി. എന്നിട്ടും രാജാക്കന്മാരും പ്രഭുക്കന്മാരും അയാളെ അലട്ടിക്കൊണ്ടിരുന്നു. യെസ്റ്റെ പണക്കാരനായി.
എടുത്താല്‍ പൊങ്ങാത്തത്ര തടിയുമായി.

അയാളുടെ എല്ലാ കാര്യങ്ങളും പതുക്കെ നീങ്ങി. വസ്ത്രം മാറാന്‍ ഒരു മണിക്കൂര്‍ വേണം. ചായ കുടിക്കാന്‍ ഒരു മണിക്കൂര്‍ വേണം. അങ്ങനെ എന്നിട്ടും അയാള്‍ വാളുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഒരിക്കല്‍ യെസ്റ്റെ ഉണ്ടാക്കിയിരുന്ന വാളുകളുടെ ഭംഗിയൊന്നും അതിനുണ്ടായിരുന്നില്ല. എന്നിട്ടും വിഡ്ഢികളായ പണക്കാര്‍ അതൊന്നുമറിഞ്ഞില്ല. ഡോമിന്‍ഗോ മരിച്ചു കഴിഞ്ഞിരുന്നല്ലോ.

ഒരു പ്രഭാതത്തില്‍ തന്റെ കടയിലേക്ക് കടന്നുവന്ന ചെറുപ്പക്കാരനോട് അതുകൊണ്ടാണ് യെസ്റ്റെ മുഖത്തേക്കൊന്നു നോക്കുകപോലും ചെയ്യാതെ ഇങ്ങനെ പറഞ്ഞത്.
‘നാലുകൊല്ലം കാത്തിരിക്കേണ്ടി വരും. അതിന്റെ വില പറയാന്‍പോലും എനിക്കു വിഷമമുണ്ട്. വേറെയാരെയെങ്കിലും കൊണ്ട് ഉണ്ടാക്കിക്കൂ.’

ശരിയാണ്. പക്ഷേ, നിങ്ങളെന്നെ സ്‌നേഹിക്കുന്നു. നിങ്ങള്‍ക്കെന്നോട് ക്രൂരമായി പെരുമാറാനാവില്ല. നിങ്ങളെന്നോടു പറയും. ഗംഭീരമായിരിക്കുന്നു. ഇന്നത്തേക്കിതുമതി- നമുക്കിനി ഭക്ഷണം കഴിക്കാം

‘എനിക്കെന്റെ ആയുധം ഉണ്ട്’. എന്നിട്ട് ആ ചെറുപ്പക്കാരന്‍ തന്റെ ആറുവിരല്‍ വാള്‍ മേശപ്പുറത്തെറിഞ്ഞു. ആ വാള്‍ കണ്ടപ്പോഴാണ് യെസ്റ്റെ മുഖമുയര്‍ത്തിയത്. അയാള്‍ ചെറുപ്പക്കാരനെ തന്റെ കൈകള്‍കൊണ്ട് വരിഞ്ഞുമുറുക്കി.
‘ഇനി നീ പോവരുത് കേട്ടോ. ഞാന്‍ ഒറ്റയ്ക്കാവുമ്പോള്‍ ഏറെ തിന്നുന്നു’- യെസ്റ്റെ.

‘എനിക്കിവിടെ നില്ക്കാനാവില്ല. ഞാനിവിടെ വന്നത് നിങ്ങളോടൊരു ചോദ്യം ചോദിക്കാനാണ്. കഴിഞ്ഞ പത്തുകൊല്ലവും ഞാന്‍ പഠിക്കുകയായിരുന്നു. ഞാന്‍ തയ്യാറായോ എന്നറിയാനാണിപ്പോള്‍ വന്നത്’- ഇനിഗോ.

‘തയ്യാറായോ എന്നോ? എന്തിന്? നീയെന്താണ് പഠിച്ചുകൊണ്ടിരുന്നത്?’.
‘വാള്‍.’
‘ഭ്രാന്ത്? നീ- പത്തുകൊല്ലം വാള്‍പ്പയറ്റ് പഠിക്കാന്‍ ചെലവിട്ടെന്നോ?’
‘വെറും വാള്‍പ്പയറ്റ് പഠിക്കാനല്ല. ഞാന്‍ മറ്റു പലതും പഠിച്ചു’.
‘പറയൂ.’

‘പത്തുകൊല്ലം എന്നു പറഞ്ഞാല്‍ എന്താണ് 3650 ദിവസങ്ങള്‍. എന്നു പറഞ്ഞാല്‍ 87600 മണിക്കൂര്‍. ഓരോ രാത്രിയും ഞാന്‍ 4 മണിക്കൂര്‍ ഉറങ്ങുന്നു. അതായത് 14600 മണിക്കൂര്‍. ബാക്കി എത്രയുണ്ട് 73000 മണിക്കൂര്‍.’

‘ശരി നീ ഉറങ്ങി.’
‘ഞാന്‍ പാറ പിഴിഞ്ഞു.’
‘എന്റെ ചെവി പതുക്കെയാണ്. നീയെന്താണ് പറഞ്ഞത്. പാറ പിഴിഞ്ഞെന്നോ?’
‘അതെ, എന്റെ കൈത്തണ്ടയ്ക്ക് ബലം വെക്കാന്‍. വാള്‍ നിയന്ത്രിക്കാന്‍
ദിവസം രണ്ട് മണിക്കൂര്‍. രണ്ടു മണിക്കൂര്‍ ഞാന്‍ ചാടുകയും മറ്റും ചെയ്തു
വേഗത കൂട്ടാന്‍. അപ്പോള്‍ 14600 മണിക്കൂര്‍. ദിവസവും 2 മണിക്കൂര്‍ ഞാന്‍ ഓടി. എന്റെ കാലുകള്‍ക്ക് ശക്തി കിട്ടാന്‍. ഇപ്പോള്‍ ബാക്കിയെത്ര മണിക്കൂറുണ്ട്. വെറും 51100 മണിക്കൂര്‍.’

അടുത്ത പേജില്‍ തുടരുന്നു

Advertisement