എനിക്ക് പ്രേമിക്കാതെ ജീവിക്കാന്‍ പറ്റും.’
അതു പറഞ്ഞവള്‍ വെസ്റ്റ്ലിയെ ഒറ്റയ്ക്കാക്കി അവനെ ഉപേക്ഷിച്ച് മുന്നോട്ടു നീങ്ങി.
അകലെനിന്ന് അവള്‍ നടന്നടുക്കുന്നത് നോക്കി രാജകുമാരന്‍ നിന്നു. എന്നിട്ട് റൂഗന്‍ പ്രഭുവിനോടയാള്‍ പറഞ്ഞു: ‘ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍ അവനെ പിടിച്ച് മരണത്തിന്റെ മൃഗശാലയിലെ അഞ്ചാം നിലയില്‍ അടയ്ക്കണം.’

butter-cup-1


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


വടക്ക് ഭാഗത്ത് കപ്പല്‍പ്പടയുടെ പകുതി കുതിച്ചുവരുന്നു. തെക്ക് ഭാഗത്തുകൂടെ മറ്റേ പകുതിയും. മുന്‍പില്‍ നൂറ് കുതിരപ്പടയാളികള്‍. അടിമുടി ആയുധം ധരിച്ചവര്‍. പീരങ്കികള്‍, അതിന്റെ മുമ്പില്‍ പ്രഭു. എന്നാല്‍ എല്ലാറ്റിന്റെയും മുന്നിലായി നാലു വെള്ളക്കുതിരകള്‍. ഒന്നിന്റെ പുറത്ത് രാജകുമാരനും.

‘ഞങ്ങളിത് കടക്കാന്‍ ഏറെ സമയമെടുത്തു. കുറ്റം എന്റേതാണ്’, വെസ്റ്റ്‌ലി പറഞ്ഞു.
‘നീ കീഴടങ്ങിക്കോളൂ’. രാജകുമാരന്‍ പറഞ്ഞു. വെസ്റ്റ്‌ലി ബട്ടര്‍കപ്പിന്റെ കരം ഗ്രഹിച്ചു.

‘ആരും കീഴടങ്ങാന്‍ പോവുന്നില്ല’. അവന്‍ പറഞ്ഞു.
‘നീ വിവരക്കേട് കാണിക്കുകയാണ്. നിന്റെ ധൈര്യം ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, നീ സ്വയം വിഡ്ഢിയാവരുത്.’ രാജകുമാരന്‍ മറുപടിയായി പറഞ്ഞു.

‘ജയിക്കുന്നതില്‍ വിഡ്ഢിത്തം എവിടെയാണുള്ളത്?’ വെസ്റ്റ്‌ലിക്കതറിയണം. ‘നിങ്ങള്‍ക്കെന്നെ പിടിക്കണമെങ്കില്‍ തീ ചതുപ്പിലേക്ക് വരേണ്ടിവരും. ഞങ്ങളിപ്പോള്‍ മണിക്കൂറുകള്‍ ഇതില്‍ ചെലവഴിച്ചുകഴിഞ്ഞു.

ഇതിലെ മണ്‍ചതുപ്പുകള്‍ ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കും നിങ്ങളുടെ ആള്‍ക്കാര്‍ക്കും ഇതിലേക്ക് ഞങ്ങളെ പിന്തുടരണമെന്നുണ്ടാവില്ല. നേരം വെളുക്കുമ്പോഴേക്കും ഞങ്ങള്‍ നിങ്ങളില്‍നിന്ന് വഴുതിമാറും.’

‘ഞങ്ങള്‍ എതിര്‍ക്കാതെ സ്വമേധയാ കീഴടങ്ങിയാല്‍, കഴിഞ്ഞ സായാഹ്നത്തിലെപ്പോലെ കാര്യങ്ങള്‍ പഴയപടി ആയാല്‍, നിങ്ങളീ മനുഷ്യനെ ഉപദ്രവിക്കില്ലെന്ന് വാക്കുതരാമോ?’

‘എന്തായാലും എനിക്കതില്‍ സംശയമുണ്ട്.’ രാജകുമാരന്‍ പറഞ്ഞു. എന്നിട്ടയാള്‍ കടലിനുനേരെ കൈ ചൂണ്ടി. കപ്പല്‍പ്പട ‘റിവന്‍ജി’നെ തുരത്തുകയാണ്. ‘റിവന്‍ജ്’ ഉള്‍ക്കടലിലേക്ക് നീങ്ങുകയാണ്.

‘കീഴടങ്ങൂ.’ രാജകുമാരന്‍ വീണ്ടും പറഞ്ഞു.
‘അത് നടക്കില്ല.’
‘കീഴടങ്ങൂ’ -രാജകുമാരന്‍ അലറി.
‘ആദ്യം മരണം’. വെസ്റ്റ്‌ലിയും അലറി.
‘… അയാളെ ഉപദ്രവിക്കില്ലെന്ന് വാക്കു തരാമോ….?’ ബട്ടര്‍കപ്പ് മന്ത്രിച്ചു.
‘എന്താണത്….?’ രാജകുമാരന്‍ ചോദിച്ചു.
‘എന്താണത്….?’ വെസ്റ്റ്‌ലിയും ചോദിച്ചു.
ബട്ടര്‍കപ്പ് ഒരടി മുന്നോട്ടു നീങ്ങി.

‘ഞങ്ങള്‍ എതിര്‍ക്കാതെ സ്വമേധയാ കീഴടങ്ങിയാല്‍, കഴിഞ്ഞ സായാഹ്നത്തിലെപ്പോലെ കാര്യങ്ങള്‍ പഴയപടി ആയാല്‍, നിങ്ങളീ മനുഷ്യനെ ഉപദ്രവിക്കില്ലെന്ന് വാക്കുതരാമോ?’

ഹംപര്‍ഡിന്‍ക് രാജകുമാരന്‍ വലതുകൈ ഉയര്‍ത്തി: ‘ആസന്നമരണനായിരിക്കുന്ന എന്റെ പിതാവിന്റെയും മരിച്ചുപോയ എന്റെ അമ്മയുടെ ആത്മാവിന്റെയും നാമത്തില്‍ ഞാനിതാ സത്യം ചെയ്യുന്നു -ഞാനീ മനുഷ്യനെ ഉപദ്രവിക്കില്ല. അഥവാ ഉപദ്രവിക്കുകയാണെങ്കില്‍ ഞാനൊരു ആയിരംകൊല്ലം ജീവിക്കുകയാണെങ്കില്‍പോലും ഞാനൊരിക്കലും നായാടില്ല.’

ബട്ടര്‍കപ്പ് വെസ്റ്റ്‌ലിയുടെ നേരെ തിരിഞ്ഞു. ‘ഇതിനേക്കാള്‍ കൂടുതല്‍ നിനക്കൊന്നും ആവശ്യപ്പെടാന്‍ പറ്റില്ല. അതാണ് സത്യം.’

‘എന്നാല്‍ സത്യം നിന്റെ കാമുകനോടൊപ്പം മരിക്കുന്നതിനേക്കാള്‍ നിനക്കിഷ്ടം നിന്റെ രാജകുമാരനോടൊത്ത് ജീവിക്കുന്നതാണ് എന്നതാണ്.’
‘മരിക്കുന്നതിനേക്കാള്‍ ജീവിക്കുന്നതാണ് എനിക്കിഷ്ടം. ഞാനത് സമ്മതിക്കുന്നു.’
‘നമ്മള്‍ പ്രേമത്തെക്കുറിച്ചായിരുന്നല്ലോ ഇതുവരെ സംസാരിച്ചിരുന്നത് ശ്രീമതി.’
കുറേനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ ബട്ടര്‍കപ്പ് പറഞ്ഞു:
‘എനിക്ക് പ്രേമിക്കാതെ ജീവിക്കാന്‍ പറ്റും.’
അതു പറഞ്ഞവള്‍ വെസ്റ്റ്്‌ലിയെ ഒറ്റയ്ക്കാക്കി അവനെ ഉപേക്ഷിച്ച് മുന്നോട്ടു നീങ്ങി.
അകലെനിന്ന് അവള്‍ നടന്നടുക്കുന്നത് നോക്കി രാജകുമാരന്‍ നിന്നു.

butter-cup3

എന്നാല്‍ ഇന്നത് അവനില്‍നിന്ന് അകന്നുപോവുന്നു. ഒരു ചെറ്റ രാജകുമാരനുമായി കൈകോര്‍ത്തുകൊണ്ട് അകന്നകന്നു പോവുന്നു.
ബട്ടര്‍കപ്പ് കാഴ്ചയില്‍നിന്നും മറഞ്ഞു.

എന്നിട്ട് റൂഗന്‍ പ്രഭുവിനോടയാള്‍ പറഞ്ഞു: ‘ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍ അവനെ പിടിച്ച് മരണത്തിന്റെ മൃഗശാലയിലെ അഞ്ചാം നിലയില്‍ അടയ്ക്കണം.’
പ്രഭു തലയാട്ടി: ‘നിങ്ങളുടെ പ്രതിജ്ഞ ഞാനൊരു നിമിഷം വിശ്വസിച്ചു.’
‘ഞാന്‍ സത്യമാണ് പറഞ്ഞത്. ഞാന്‍ കളവ് പറയില്ല. ഞാനവനെ ഉപദ്രവിക്കുകയില്ലെന്നല്ലേ പറഞ്ഞുള്ളു. എന്നാലവന് വേദനിക്കില്ലെന്ന് ഞാന്‍ പറഞ്ഞില്ല. ശരിക്കുള്ള പീഡനം നിങ്ങളാണ് നടത്തേണ്ടത്. ഞാന്‍ വെറും കാഴ്ചക്കാരനായിരിക്കും.’
എന്നിട്ടയാള്‍ അയാളുടെ രാജകുമാരിയെ സ്വീകരിക്കാനായി കൈകള്‍ നീട്ടി.
‘അയാള്‍ ‘റിവന്‍ജി’ലെ ആളാണ്. അയാള്‍…’ ബട്ടര്‍കപ്പ് അവന്റെ യഥാര്‍ഥ കഥ പറയാന്‍ തുടങ്ങിയതായിരുന്നു. പെട്ടെന്നവള്‍ നിര്‍ത്തി. എന്നിട്ടവള്‍ പൂര്‍ത്തിയാക്കി: ‘അയാള്‍ കപ്പലിലെ ഒരു വെറും സെയ്‌ലറാണ്. നിങ്ങളവനെ കപ്പലിലെത്തിക്കുമല്ലോ…?’

‘ഞാന്‍ വീണ്ടും സത്യം ചെയ്യണോ?’
‘വേണ്ട. അവള്‍ക്കറിയാം, എല്ലാവരേയും പോലെ, ഏത് ഫ്‌ളോറിന്‍കാരനേക്കാളും സത്യസന്ധനാണ് രാജകുമാരനെന്ന്.’
‘എന്റെ രാജകുമാരീ, വരൂ’. അവന്‍ അവളുടെ കരം ഗ്രഹിച്ചു. ബട്ടര്‍കപ്പ് അവനോടൊപ്പം യാത്രയായി.
വെസ്റ്റ്‌ലി അതെല്ലാം നോക്കിനിന്നു. അവന്‍ നിശ്ശബ്ദനായി. ആ തീ ചതുപ്പിന്റെ വക്കില്‍ തറഞ്ഞുനിന്നു. ഇരുട്ട് വീണുതുടങ്ങിയിരുന്നു. പിന്നില്‍ ആളിപ്പടരുന്ന തീയില്‍ അവന്റെ മുഖം ജ്വലിച്ചുനിന്നു. അവന്‍ ക്ഷീണിതനായിരുന്നു.

വിശ്രമമില്ലാതെ എത്രയേറെ ദിനങ്ങള്‍, എത്ര സമരമുഖങ്ങള്‍, എത്ര യുദ്ധങ്ങള്‍, എത്ര മല്‍പ്പിടിത്തങ്ങള്‍, ഭ്രാന്തന്‍ കൊടുമുടികള്‍, എത്ര മരണങ്ങള്‍. അവന്റെ ലോകത്തിനുവേണ്ടി അവനെത്ര പാടുപെട്ടു.

എന്നാല്‍ ഇന്നത് അവനില്‍നിന്ന് അകന്നുപോവുന്നു. ഒരു ചെറ്റ രാജകുമാരനുമായി കൈകോര്‍ത്തുകൊണ്ട് അകന്നകന്നു പോവുന്നു.
ബട്ടര്‍കപ്പ് കാഴ്ചയില്‍നിന്നും മറഞ്ഞു.

വെസ്റ്റ്‌ലി ഒരു ദീര്‍ഘനിശ്വാസം പൊഴിച്ചു. അവനെ വളയാന്‍ നില്ക്കുന്ന പടയെപ്പറ്റി അവന്‍ ബോധവാനായിരുന്നു. അവരുടെ വിജയത്തിനായി കുറേ എണ്ണത്തിനെ ഹോമിക്കാന്‍ അവനിപ്പോഴും കഴിയും.

പക്ഷേ, എന്തിനായി?
അവന്‍ കുഴഞ്ഞുവീണു.
‘വരൂ സര്‍.’ റൂഗന്‍ പ്രഭു അവന്റെ അടുത്തെത്തി. ‘നിങ്ങളെ ഞാന്‍ കപ്പലില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാം.’

‘നമ്മള്‍ രണ്ടുപേരും യോദ്ധാക്കളാണ്. കളവ് നമുക്ക് ശോഭിക്കില്ല.’ വെസ്റ്റ്‌ലി പ്രതിവചിച്ചു.

‘ശരിയാണ് പറഞ്ഞത്.’ പ്രഭു പറഞ്ഞു. എന്നിട്ട് ഒരൊറ്റ വീശലിനയാള്‍ വെസ്റ്റ്‌ലിയെ ബോധം കെടുത്തി വീഴ്ത്തി.

വെട്ടിയിട്ട വാഴ കണക്കെ വെസ്റ്റ്‌ലി മറിഞ്ഞുവീണു. അവന്റെ ഓര്‍മ റൂഗന്റെ വലതുകയ്യിനെപ്പറ്റിയായിരുന്നു. അതിന് ആറു വിരലുണ്ട്. അത്തരം ഒന്ന് മുമ്പെന്നാണ് കണ്ടതെന്ന് അവന് ശരിക്കോര്‍ക്കാന്‍ പറ്റുന്നില്ല….

ബാബു ഭരദ്വാജ്‌babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍  ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)william-goldman

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


ബട്ടര്‍കപ്പ് മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

 കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയാറ്‌