എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് നിന്ന് കാണാതായ വ്യാപാരിയുടെ മൃതദേഹം താമരശ്ശേരി ചുരത്തില്‍ കണ്ടെത്തി
എഡിറ്റര്‍
Sunday 25th November 2012 12:14am

കോഴിക്കോട്: തിങ്കളാഴ്ച മലപ്പുറത്തുനിന്ന് കാണാതായ വ്യാപാരി ചെനക്കലങ്ങാടി നീരുട്ടിക്കല്‍ കുഞ്ഞിമുഹമ്മദി(45)ന്റെ മൃതദേഹം താമരശ്ശേരി ചുരത്തില്‍ നിന്ന് കണ്ടെത്തി.

കുഞ്ഞിമുഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ശനിയാഴ്ച താമരശ്ശേരിച്ചുരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Ads By Google

കുഞ്ഞിമുഹമ്മദിനെ കാണാതായ കേസില്‍ ചോദ്യംചെയ്യപ്പെട്ട ചിലരില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വീണ്ടും താമരശ്ശേരി ചുരത്തിലെ ഏഴാം വളവില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിമുഹമ്മദിനെ മര്‍ദ്ദിച്ച് ചുരത്തില്‍ നിന്ന് തള്ളിയിട്ടതാണെന്നാണ് സൂചന.

19ന് വൈകീട്ട് ഏഴുമണിയോടെ വീട്ടില്‍നിന്ന് പുറത്തേക്ക് പോയ തുണിക്കച്ചവടക്കാരനായ കുഞ്ഞിമുഹമ്മദ് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. രണ്ട് ഭാര്യമാരും ഏഴ് മക്കളുമുണ്ട്.

Advertisement