എഡിറ്റര്‍
എഡിറ്റര്‍
റോബര്‍ട്ട് വദേരയുടെ കാര്‍ മറികടന്ന ബിസിനസുകാരന് പിഴ
എഡിറ്റര്‍
Friday 10th January 2014 11:05am

robert

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരയുടെ കാര്‍ മറികടന്ന ബിസിനസുകാരനില്‍ നിന്നും പോലീസ് പിഴ ഈടാക്കി.

തെക്ക് കിഴക്ക് ദല്‍ഹിയിലെ അമര്‍ കോളനി പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ഒക്ലയില്‍ നിന്നും വരികയായിരുന്ന വദേരയുടെ കാറിനെ മറ്റൊരു കാര്‍ അപകടകരമായ രീതിയില്‍ മറികടക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

പശ്ചിമവിഹാര്‍ പ്രദേശത്തെ താമസക്കാരനായ സൗരബ് റാസ്‌തോജി എന്ന ബിസിനസുകാരന്‍ ലജ്പത് നഗറില്‍ നിന്നും മോട്ടി മില്‍സിലേക്ക് തന്റെ മാരുതി റിറ്റ്‌സ് കാറില്‍ പോകവേയാണ് വദേരയുടെ കാറിനെ മറികടന്നത്.

വദേരയുടെ കാറിനെ ഇടിക്കത്തക്ക രീതിയിലാണ് സൗരബ് അദ്ദേഹത്തിന്റെ കാര്‍ കൊണ്ടുവന്നതെന്ന് സുരക്ഷാ ഉദ്യോഗ്സ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് വദേര സംഭവം ട്രാഫിക് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹനനിയമം 184 പ്രകാരം കേസെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

Advertisement