Categories

‘ഇറാനും സിറിയയും ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നു’

വാഷിംഗ്ടണ്‍:  അഫ്ഗാനിസ്ഥാനും ഇറാക്കും ആക്രമിച്ചതിനു പുറമേ സിറിയയും ഇറാനും ആക്രമിക്കാനുള്ള തീരുമാനമുണ്ടായിരുന്നതായി ജോര്‍ജ് ഡബ്ലൂ ബുഷി വെളിപ്പെടുത്തി. ഇറാനിലെ ആണവ സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.  ഇന്ന് പുറത്തിറങ്ങുന്ന ബുഷിന്റെ ആത്മകഥ ‘ഡിസിഷന്‍ പോയിന്റ്‌സി’ലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ബുഷിന്റെ ജീവിതവും എട്ട് വര്‍ഷത്തെ വൈറ്റ് ഹൗസ് ദിനങ്ങളും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 11 തീവ്രവാദ ആക്രമണം, ഇറാക്കില്‍ അമേരിക്ക സ്വീകരിച്ച നിലപാട് എന്നിവ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇറാക്കിന്റെ കാര്യത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കിലും ഇതിനെ ന്യായീകരിക്കാന്‍ ബുഷ് ശ്രമിച്ചിട്ടുണ്ട്.കൂടാതെ ബുഷിന്റെ പ്രധാന രാഷ്ട്രീയതീരുമാനങ്ങളെ കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്.

വൈറ്റ് ഹൗസിലെ മുന്‍പ്രസംഗമെഴുത്തുകാരനായ ക്രിസ് മൈക്കലുമായി ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. ക്രൗണ്‍ പബ്ലീക്കേഷന്‍സാണ് പുസത്കം ഇറക്കുന്നത് ഏഴ് മില്ല്യണ്‍ ഡോളറാണ് പ്രതിഫലമായി ക്രൗണ്‍ പബ്ലിക്കേഷന്‍സ് ബുഷിന്‍ നല്‍കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.