മണ്ടക്കയം: മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി 18 പേര്‍ക്ക് പരിക്കേറ്റു. തെക്കേമലയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കണയങ്കവയലില്‍നിന്നു തെക്കേമലവഴി മുണ്ടക്കയത്തേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.