Administrator
Administrator
ബസ് ചാര്‍ജ് വര്‍ധന: മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു
Administrator
Wednesday 6th January 2010 11:46am

vs-achudthanadan1തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മന്ത്രിസഭാ ഉപസിമതിയെ നിശ്ചയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

ഗതാഗതം, തൊഴില്‍, വിദ്യാഭ്യാസം, പൊതു മരാമത്ത്, വ്യവസായം, ഭക്ഷ്യം, ദേവസ്വം, ജലം എന്നീ വകുപ്പുകളുള്‍പ്പെട്ടതാണ് മന്ത്രിസഭാ ഉപസമിതി.
2006-2007 വര്‍ഷത്തില്‍ സ്‌കൂളുകളില്‍ അധികമായി അനുവദിച്ച ഡിവിഷനിലേക്കുള്ള നിയമന നിരോധനം പിന്‍വലിച്ച് ഈ കാലയളവില്‍ നിയമിതരയവര്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനമായി. 2900 അധ്യാപകര്‍ക്ക് ഇതുപ്രകാരം നിയമനം ലഭിക്കും.

2010 കേരളത്തിന്റെ കായിക വര്‍ഷമായി ആചരിക്കും. കെ എസ് ഇ ബിയുടെ 40 മെഗാവാട്ട് ശേഷിയുള്ള പാമ്പാര്‍ ജലവൈദ്യുത പദ്ധതി നടപ്പാക്കും. കോഴിക്കോട് മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് പട്ടയം നല്‍കുക, തലയോലപ്പറമ്പ് ആസ്ഥാനമായി പോലീസ്‌റ്റേഷന്‍ സ്ഥാപിക്കുക എന്നീ തീരുമാനങ്ങളും മന്ത്രി സഭാ യോഗത്തില്‍ കൈക്കൊണ്ടതായി മുഖ്യമന്ത്രി അറിയിച്ചു.

Advertisement