എഡിറ്റര്‍
എഡിറ്റര്‍
നിരക്ക് വര്‍ധന: ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
എഡിറ്റര്‍
Saturday 13th October 2012 4:17pm

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. ഈ മാസം 29 മുതല്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം.

Ads By Google

30 ന് വേതന വര്‍ധന ആവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളി യൂണിയന്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിനുപിന്നാലെയാണ് ബസുടമകളും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  യാത്രാ നിരക്ക് ഉയര്‍ത്തണമെന്ന് ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തിലായിരുന്നു നിരക്ക് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

നേരത്തെ ബസുടമകളുമായി ചര്‍ച്ച നടത്തിയ ഉപസമതി 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇതവസാനിക്കുന്ന സമയപരിധി വെച്ചാണ് ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement