Categories

സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു; ചില ബസുകള്‍ ഓടിത്തുടങ്ങി

bus-strike-keralaകോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് കോഴിക്കോട്ടെ ഒരു വിഭാഗം ബസ് ഉടമകള്‍ പിന്‍മാറി. തൃശൂര്‍, ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ബസുകള്‍ ഇന്നുമുതല്‍ സമരത്തില്‍ നിന്ന് പിന്‍മാറുമെന്നും അവര്‍ അറിയിച്ചു.

പെര്‍മിറ്റ് റദ്ദാക്കലും ബസുകള്‍ പിടിച്ചെടുക്കലും ഉള്‍പ്പടെയുള്ള കര്‍ശനമായ നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് ഒരു വിഭാഗം ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്. പണിമുടക്കുന്ന ബസ് ഉടമകള്‍ക്ക് പെമിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് നോട്ടീസ് നല്‍കും. പണിമുടക്കുന്ന ബസ് ഉടമകള്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഫാസ്റ്റ് എന്ന വനിതാ സംഘടന സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇന്നലെ കോടതി പണിമുടക്ക് സമരത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

അതേസമയം ഭൂരിഭാഗം ബസുകളും രണ്ടാം ദിവസവും പണിമുടക്ക് തുടരുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.