എഡിറ്റര്‍
എഡിറ്റര്‍
നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ഈ മാസം 29 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്
എഡിറ്റര്‍
Thursday 23rd January 2014 1:42pm

bus-stand

കോഴിക്കോട്: ഈ മാസം 29 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. പ്രവര്‍ത്തന ചിലവിന് ആനുപാദികമായ രീതിയില്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, കണ്‍സെഷന്‍ നിര്‍ത്തലാക്കുക, 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്ന കാലാവധി എടുത്തുകളയുക, ഡീസലിന് നല്‍കുന്ന സെയില്‍സ് ടാക്‌സ് ഒഴിവാക്കുക, റോഡ് ടാക്‌സ് 50 ശതമാനം കുറയ്ക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

കഴിഞ്ഞ ദിവസം സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ബസ്സുടമകള്‍ നിയമസഭാ മാര്‍ച്ച് നടത്തിയിരുന്നു.

Advertisement