തൃശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. റോഡിന്റെ അറ്റകുറ്റപ്പണി നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് 150 ഓളം വരുന്ന ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. ബസ് ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്കിന് ബസുടമകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. സമരത്തെ നേരിടാന്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.