തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.

തൃശൂര്‍- കൊടുങ്ങല്ലൂര്‍- അഴീക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും.

കൊടുങ്ങല്ലൂരിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒന്‍പത് സ്വകാര്യ ബസുകള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.