കൊച്ചി: ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും.

Ads By Google

കൊച്ചിയില്‍ ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍ നിന്ന് 77 പൈസയാക്കി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്കായിരിക്കും സമരം നടത്തുകയെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ എല്ലാ സൗജന്യനിരക്കുകളും പരിഷ്‌കരിക്കണം,സ്വകാര്യ ബസുകളിലേതുപോലെ കെ.എസ്.ആര്‍.ടി.സി ബസിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാന്‍ തയാറാകണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.