തിരുവനന്തപുരം: ഈ മാസം ആറാം തിയതി മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുക.

ബസ് ചാര്‍ജ് വര്‍ധന തൃപ്തികരമല്ലെന്ന് പറഞ്ഞാണ് ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം.