Categories

നടപടി തുടങ്ങി; സമരത്തിലുള്ള ബസുകള്‍ പിടിച്ചെടുക്കാന്‍ നീക്കം

jayaraj-cartoonsതിരുവനന്തപുരം: സമരത്തിലുള്ള ബസുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. ബസ് സര്‍വീസിനെ അവശ്യ സേവനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1500 ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമായി. സമരം നടത്തുന്ന ബസ് സര്‍വ്വീസുരളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പി ബി സലീം ആര്‍ ടി ഒക്ക് നിര്‍ദേശം നല്‍കി. ബസ് സമരത്തിനെതിരെയുള്ള ഹരജിയില്‍ നാളെ ഹൈക്കോടതി വിധി വരാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.

സമരം ഏറ്റവും കൂടുതല്‍ വലക്കുന്ന മലബാര്‍ മേഖലയില്‍ നിന്നു തന്നെ നടപടിക്ക് തുടക്കമിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലാ കലക്ടറുടെ നടപടി. സമരം ചെയ്യുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

കൊച്ചിയില്‍ ആറ് സ്റ്റേജ് കാരിയര്‍ സര്‍വീസ് നടത്തുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കെ എ ബീന വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ ബസുകളും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സമരത്തിലുള്ള സ്വകാര്യ ബസുടമകളുടെ മേല്‍വിലാസം പോലീസിന് കൈമാറിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

അതേസമയം അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി മന്ത്രിസഭാ ഉപസമിതി നാളെ ചര്‍ച്ച നടത്തുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഏതു രീതിയിലാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടതെന്ന നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മന്ത്രിസഭാ ഉപസിമിത തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചക്ക് മുന്‍പായി ഉപസമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് ഉപസമിതി ചുതമലപ്പെടുന്ന പ്രതിനിധികള്‍ ബസുടമകളുമായി ചര്‍ച്ച നടത്തും. നാളെ വൈകിട്ടു ചേരുന്ന എല്‍ ഡി എഫ് യോഗത്തിലും ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി സൂചിപ്പിച്ചു.നേരത്തെ ചാര്‍ജ് വര്‍ധന തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസിമിതിയെ നിശ്ചയിച്ച് കൊണ്ട് മന്ത്രസഭാ തീരുമാനമുണ്ടായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.