Categories

ബസ് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഇടപെടേണ്ടി വരും: കോടതി

kerala_high_court_കൊച്ചി: സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഇടപടേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സമരം തുടങ്ങി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. സമരം ഒത്തു തീര്‍ക്കാന്‍ എന്ത് കൊണ്ടാണ് വൈകുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് ബന്നൂര്‍മഠ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ജനങ്ങളുടെ ബുദ്ധിമുട്ട് കോടതിക്ക് കാണാതെ പോകാനാകില്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലുള്ള ഭരണഘടനാ വിഷയമായാണ് കോടതി ഇതിനെ കാണുന്നത്. വിഷയത്തില്‍ സര്‍ക്കാറിന്റെ അഭിപ്രായം നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമരത്തിലുള്ള ബസുകള്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് കാണിച്ച് ഒരു സ്ത്രീ സംഘടന നല്‍കിയ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില