Categories

സമരം നിര്‍ത്തിയിട്ട് മതി ചാര്‍ജ് വര്‍ധന: കോടതി

jayaraj-cartoonsകൊച്ചി: സംസ്ഥാനത്ത് ബസ്സ് സമരം അവസാനിപ്പിച്ചിട്ടു മതി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകളെന്ന് ഹൈക്കോടതി. സമരം അവസാനിപ്പിച്ച് ബസ്സുകള്‍ നിരത്തിലിറങ്ങണം. ഇതനു ശേഷം മതി ചാര്‍ജ്ജ് വര്‍ദ്ധനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍- ചീഫ് ജസ്റ്റീസ് എസ് ആര്‍ ബന്നൂര്‍ മഠ്, ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.

ബസ് സമരം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമാണ് കോടതിയെ ആശങ്കപ്പെടുത്തുന്നത്. അതിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണം. ചാര്‍ജ്ജ് വര്‍ദ്ധനയും സമരവും കൂട്ടിക്കുഴച്ച് സങ്കീര്‍ണതയുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ ബസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ബസ്സുടമകള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് സത്യവാങ്മൂലം നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.