എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
എഡിറ്റര്‍
Monday 27th January 2014 2:15pm

bus-stand

തിരുവനന്തപുരം: ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സാധാരണക്കാരന് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ബസ് ഉടമകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും  തിരുവഞ്ചൂര്‍ ഉറപ്പ് നല്‍കി.

തുടര്‍ന്നാണ് ബസ് സമരം പിന്‍വലിക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചത്.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ജനവരി 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നായിരുന്നു ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചത്.

ഡീസല്‍ വിലവര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബസുടമകള്‍ അറിയിച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികളായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
നിങ്ങള്‍ പറയുന്നത് ന്യായമാണെന്നും, പെട്ടെന്ന് സമരം തുടങ്ങരുതെന്നും തങ്ങളോട് ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ തിടുക്കപ്പെട്ട് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

Advertisement