തിരുവനന്തപുരം: ബസ് നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് ആരോപിച്ച് ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് സ്വകാര്യ ബസ് ഉടമകള്‍ പിന്‍മാറി. ഗതാഗതമന്ത്രി വി.എസ്.ശിവകുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബസ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്.

ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടുത്തമാസം 20നകം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. മിനിമം ചാര്‍ജ് ആറു രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.