തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ബസ് നിരക്ക് കൂട്ടേണ്ട അടിയന്തിര സാഹചര്യമില്ലെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. സമതി തീരുമാനം വരാതെ ബസ് നിരക്ക് കൂട്ടില്ല. സമതി അടുത്ത മാര്‍ച്ച് മൂന്നിന് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.