തിരുവനന്തപുരം: ഇന്ധനവിലവര്‍ധനക്ക് ആനുപാതികമായി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആദ്യവാരം മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമകളുടെ സംഘടനകള്‍ തീരുമാനിച്ചു. പണിമുടക്ക് നോട്ടീസ് ഇന്നുതന്നെ സര്‍ക്കാറിന് സമര്‍പ്പിക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി സുചനാ പണിമുടക്ക് നടത്തിയേക്കുമെന്നും ബസ് ഉടമാ സംഘടനകള്‍ഡ വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

നിലവിലെ സ്ഥിതിയനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ കാലോചിചമായ വര്‍ധനയുണ്ടാവണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ധനവിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് ഗതഗത മന്ത്രി ജോസ് തെറ്റയില്‍ വ്യക്തമാക്കിയിട്ടുണ്ട്.