Categories

സ്വകാര്യബസ് സമരം: ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച ബസ്സുടമകളുമായി ഇന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ ചര്‍ച്ച നടത്തും. വൈകിട്ട് മൂന്നിന് ഗതാഗതമന്ത്രിയുടെ ചേംമ്പറിലാണ് ചര്‍ച്ച നടക്കുക.

ബസ് നിരക്ക് കിലോമീറ്ററിന് 65പൈസയായും മിനിമചാര്‍ജ് അഞ്ചുരൂപയായും ഉയര്‍ത്തുക , വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.

സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.