ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദര്‍ ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു.അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണംവിട്ട ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത നദിയിലേക്ക് മറിയുകയായിരുന്നു.

ബദുവാന്‍ ജില്ലയിലേക്ക് ജോലിചെയ്ത് മടങ്ങുകയായിരുന്ന തോഴിലാളികളാണ് ബസ്സിലുണ്ടായിരുന്നു.പഞ്ചായത്ത് തിരിഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ബദുവാന്‍ ജില്ലയിലേക്ക് തിരിച്ചതായിരുന്നു ഇവര്‍.