കൊച്ചി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നത് പൗരന്റെ മൗലികാവകാശമല്ലെന്ന് ബസ് ഉമടകള്‍. ബസ് സമരത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഉടമകള്‍ ഇക്കാര്യം അറിയിച്ചത്. സമരത്തിലിരിക്കുന്ന ബസുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറിന് എസ്മ പ്രയോഗിക്കാന്‍ അധികാരമില്ല. കേന്ദ്ര സര്‍ക്കാറാണ് ഇതിന് നടപടിയെടുക്കേണ്ടത്.

സംസ്ഥാന സര്‍ക്കാര്‍ എസ്മ പ്രയോഗിച്ചാല്‍ അത് ഭരണ ഘടനാ ലംഘനാണ്. ജനങ്ങള്‍ക്കെതിരെയുള്ള സമരമല്ല ഇതെന്നും മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് സമരത്തിനിറങ്ങിയതെന്നും ഉടമകള്‍ കോടതിയെ അറിയിച്ചു. ഹരജിയില്‍ കോടതി ഇന്ന് തന്നെ വിധി പയുമെന്നാണ് കരുതുന്നത്.