Categories

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: മിനിമം ചാര്‍ജ് നാലു രൂപയാക്കി ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. തീരുമാനം ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.

നിലവില്‍ 3.50ഉള്ള മിനിമം ചാര്‍ജാണ് നാലാക്കി വര്‍ധിപ്പിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 4.50ല്‍നിന്ന് അഞ്ചായും സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്ക് എട്ടില്‍നിന്ന് പത്തായും സൂപ്പര്‍ എക്‌സ്പ്രസിന്റെത് 15 രൂപയായുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഓട്ടോ ചാര്‍ജ് മിനിമം നിരക്കില്‍ വര്‍ധനയില്ല. എന്നാല്‍ മിനിമം ചാര്‍ജിനുള്ള ദൂരപരിധി കുറച്ചിട്ടുണ്ട്. മിനിമം ചാര്‍ജായ പത്ത് രൂപക്ക് പരമാവധ യാത്ര ചെയ്യാവുന്ന ദൂരപരിധി 1.25 കിലോമീറ്ററായാണ് കുറച്ചത്. കിലോമീറ്ററിന് ഓര്‍ഡിനറി ബസ്സുകളില്‍ ഈടാക്കുന്ന 52 പൈസ 55 പൈസയായി ഉയര്‍ത്താനും ഫാസ്റ്റ്പാസഞ്ചറില്‍ 55 പൈസയായിരുന്നത് 57 പൈസയാക്കാനും സൂപ്പര്‍ഫാസ്റ്റിന് 58 പൈസ 60 ആയി വര്‍ധിപ്പിക്കാനുമാണ് തീരുമാനം.

നാറ്റ്പാക് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത മന്ത്രി സഭാ ഉപസമിതിയെടുത്ത തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.