എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്ററിലേക്ക് സൗജന്യ ബസ് സര്‍വീസ്
എഡിറ്റര്‍
Tuesday 9th May 2017 2:56pm

കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസേര്‍ച് സെന്ററിലേക്കുള്ള രോഗികള്‍ക്കും സഹയാത്രികര്‍ക്കുമായി ഏര്‍പ്പെടുത്തിയ സൗജന്യ ബസ് സര്‍വീസിന് തുടക്കമായി.

ദിവസവും രാവിലെ 8.45, ഉച്ചയ്ക്ക് 2, വൈകിട്ട് 7.30 എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ആശുപത്രി സ്ഥിതി ചെയ്യുന്ന ചൂലൂരിലേക്ക് ഉണ്ടാവുക. ബസ് സര്‍വീസ് റെയില്‍വെ സ്റ്റേഷന്‍ വളപ്പിലെ ആര്‍.എം.എസ് ഓഫീസ് പരിസരത്ത് നിന്നാവും പുറപ്പെടുക. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചും ദിവസവും മൂന്ന് ട്രിപ്പുകള്‍ ഉണ്ടാവും.

കോഴിക്കോട് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു ബസ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ശ്രീ പി എസ് സുബില്‍, പി. എ ജയപ്രകാശ്, സാജു ജെയിംസ്, ഡോ. ഷിനൂപ് രാജ്, ടി.വി വേലായുധന്‍, പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.

Advertisement