കൊച്ചി: ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ബെന്നൂര്‍മഠ്, ജസ്റ്റിസ് തോട്ടത്തില്‍ വി രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നാലാം നമ്പര്‍ കേസായി ഹരജി പരിഗണിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് രവീന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും മുന്‍ കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ പാടുള്ളൂവെന്നാണ് ഹരജിക്കാരുടെ വാദം.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായം അറിയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ ചാര്‍ജ്ജ് കൂട്ടാവൂവെന്ന് സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു. ചാര്‍ജ്ജ് വര്‍ധനവ് ആവശ്യപ്പെട്ട് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍(നാറ്റ്പാക്) സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്‌