കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്റില്‍ യാത്രക്കാരനെ ബസ്സ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുടുംബത്തോടൊപ്പം എത്തിയ കബീര്‍ എന്നയാളെയാണ് കോഴിക്കോട്-മഞ്ചേരി റൂട്ടിലോടുന്ന ‘മലബാര്‍’   ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.

Ads By Google

സ്‌റ്റോപ്പില്‍ നിര്‍ത്തില്ലെന്ന് പറഞ്ഞത് ചോദ്യം ചെയ്തതിനാണ് കബീറിനെ മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കബീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കബീറിനോടൊപ്പമുണ്ടായിരുന്ന കുട്ടികളെ ജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ആക്ഷേപമുണ്ട്.

കോഴിക്കോട് ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്കെതിരെ ബസ് ജീവനക്കാര്‍ നടത്തുന്ന ആക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നുണ്ടെന്നും ഇതിനെതിരെ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നുമുള്ള പരാതികള്‍ ഉയരുന്നുണ്ട്.