തിരുവനന്തപുരം: ബസ് ദിനത്തില്‍ ബസ് മുതലാളിമാര്‍ക്ക് നടന്‍ സിദ്ദിഖിന്റെ ചൂടന്‍ വിമര്‍ശനം. സ്ത്രീകളോടും കുട്ടികളോടും ബസ്സ് തൊഴിലാളികള്‍ മോശമായി പെരുമാറുന്നതിനെതിരെയാണ് നടന്‍ തുറന്നടിച്ചത്.

വിദ്യാര്‍ത്ഥികളെ ബസുകളില്‍ കയറ്റാതിരിക്കുമ്പോഴും സ്ത്രീകളോടും വൃദ്ധന്‍മാരോടും മോശമായി പെരുമാറുമ്പോഴും നിങ്ങള്‍ എന്തുകൊണ്ട് സ്വന്തം കുട്ടികളെ കുറിച്ചും സഹോദരിമാരെ കുറിച്ചും ചിന്തിക്കുന്നില്ല. നിങ്ങളുടെ കുട്ടികളോട് ഇങ്ങനെ പെരുമാറുമോ സിദിഖ് ചോദിച്ചു.

വിമാനാപകടത്തില്‍ 120പേര്‍ മരിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം ഞെട്ടാറുണ്ട്. എന്നാല്‍ അതിനേക്കാള്‍ കുടുതലാളുകള്‍ ദിവസവും റോഡപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.