ബെയ്ജിങ് : മധ്യചൈനയിലെ ഹുബൈ പ്രവിശ്യയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഒരാളെ കാണാതായിട്ടുണ്ട്. 34 പേരാണ് ബസ്സിലുണ്ടായിരുന്നത്.

മലയോര മേഖലയില്‍ നിന്ന് മറിഞ്ഞ ബസ് താഴെ നദിയില്‍ വീഴുകയായിരുന്നു. 14 പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.