കൊട്ടാരക്കര: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര അന്തമനില്‍ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വാളകം മാര്‍ ഇവാനിയോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കുട്ടികളെ കുത്തിനിറച്ച് സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ബസ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് െ്രെഡവറും അധ്യാപകരും ചേര്‍ന്ന് കുട്ടികളെ പെട്ടെന്ന് പുറത്തിറക്കിയത് വന്‍ ദുരന്തം ഒഴിവാക്കി.