അരൂര്‍: നടന്‍ മമ്മൂട്ടി ഓടിച്ച കാറിനു പിന്നില്‍ സ്വകാര്യബസ്സിടിച്ചു. കാറിന് കേടുപാടുണ്ടായെങ്കിലും അപായമില്ല.

ചൊവ്വാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം. ആലപ്പുഴയില്‍ ഷൂട്ടിംങ് കഴിഞ്ഞ കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു മമ്മൂട്ടി. കാറില്‍ മമ്മൂട്ടി തനിച്ചാരിയിരുന്നു.

ദേശീയപാതയില്‍ അരൂര്‍ക്ഷേത്രം കവലയില്‍ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന കാറിനുപിന്നിലാണ് സ്വകാര്യബസ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നടന്‍ കാറില്‍ നിന്നിറിങ്ങി. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തിനു ചുറ്റും കൂടിയതോടെ താരം കാറിലേക്ക് തന്നെ കയറി. പിന്നീട് അരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ് മമ്മൂട്ടി തിരിച്ചുപോയി.

വിവരമറിഞ്ഞ് കൂടുതല്‍പേര്‍ മമ്മൂട്ടിയെ കാണാനായി അപകടസ്ഥലത്തും സ്‌റ്റേഷനിലും പാഞ്ഞെത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചിരുന്നു.