കൊച്ചി: ബസ്ചാര്‍ജ് വര്‍ധന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കോടതി നിര്‍ദേശം. നാറ്റ്പാക്കിന്റെയും രവീന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കണം നിരക്ക് വര്‍ധനയെന്നും കോടതി നിര്‍ദേശിച്ചു.

ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ല. എന്നാല്‍ നിരക്ക് വര്‍ധന സംബന്ധിച്ച് അപാകതയുണ്ടെങ്കില്‍ കോടതിക്ക് വീണ്ടും ഇടപെടേണ്ടി വരുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ ബസ് സമരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.