എഡിറ്റര്‍
എഡിറ്റര്‍
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം; ഉപസമിതിക്ക് രൂപം നല്‍കി
എഡിറ്റര്‍
Wednesday 3rd October 2012 1:32pm

തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉപസമിതിക്ക് രൂപം നല്‍കി.

മന്ത്രിമാരായ കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സമിതി അംഗങ്ങളെന്ന് മന്ത്രി സഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

Ads By Google

ഒന്‍പതാം തീയതി ബസ് ഉടമകളുമായി വീണ്ടും ചര്‍ച്ച നടത്തും. മുഴുവന്‍ നിര്‍ദേശങ്ങളും ഒന്‍പതിനുചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പരിഗണിക്കും.

ഓട്ടോറിക്ഷ, ടാക്‌സി നിരക്കുവര്‍ധനയും ഉപസമിതി പരിഗണിക്കും.

പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡിക്ക് പ്രത്യക പാക്കേജ് കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.  പാക്കേജ് യു.ഡി.എഫിന്റെ അംഗീകാരത്തിന് ശേഷം മന്ത്രിസഭ പരിഗണിക്കും.

പൊന്നാനി-വെങ്ങളം തീരദേശ ഹൈവേ 116.62 കോടി അനുവദിക്കാനും പാലായില്‍ ടെക്‌നോസിറ്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കാനും തീരുമാനാമായി.

നെല്‍കര്‍ഷകരുടെ ബോണസ് വര്‍ധിപ്പിക്കുക, വിദ്യാഭ്യാസ വായ്പ ഉദാരമാക്കുക, അരൂര്‍ അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നല്‍കുക, നമ്പി നാരായണന് നല്‍കാനുള്ള 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളിലും മന്ത്രിസഭയില്‍ തീരുമാനമായി.

Advertisement