Categories

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫ് തീരുമാനം

ldfതിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫ് തീരുമാനം. ഇത് സംബന്ധിച്ച് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ യോഗം മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നാറ്റപാക് റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കാനാണ് എല്‍ ഡി എഫ് നിര്‍ദേശം. മുന്നണിയിലെ എല്ലാ പാര്‍ട്ടികളിലുള്ളവരെയും മന്ത്രി സഭാ ഉപസിമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി സഭാ ഉപസിമിതി പ്രത്യേക യോഗം ചേര്‍ന്ന് ഇന്ന് ഉച്ചക്ക് ശേഷം ബസ് ഉടമകളുമായി ചര്‍ച്ച നടത്തും.

ഇതിനിടെ ബസ് സര്‍വീസിനെ അവശ്യ സര്‍വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആര്‍ ടി ഒ ബസുടമകള്‍ക്ക് നോട്ടീസ് നല്‍കി. ബസ് പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ കോടതിയുടെ വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് നോട്ടീസ് നല്‍കല്‍ നടപടിയെന്ന് ആരോപണമുണ്ട്. സമരത്തിനെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നുണ്ടെന്ന് വരുത്തുകയും അതേസമയം ഉടമകളുമായി ചര്‍ച്ച നടത്തി ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ തന്ത്രം.

അതേസമയം സമരത്തിലുള്ള ബസുകള്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഹരജിയില്‍ ഹൈ കോടതി ഇന്ന് വിധി പ്രസ്താവിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.