തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന പരിഗണനയില്ലെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ നിയമസഭയില്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് 2011മെയ് മാസത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു. കെ.കെ ജയചന്ദ്രന്‍, രാജു എബ്രഹാം എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇതിനായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.