തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന് സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസിമിതി യോഗത്തില്‍ തീരുമാനമായില്ല. മന്ത്രി പി കെ ഗുരുദാസന്റെ വസതിയില്‍ ചേര്‍ന്ന യോഗം രാത്രി 11 മണിവരെ നീണ്ടെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

നാറ്റ്പാക്കിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമാണെന്നും മന്ത്രിസഭാ ഉപസിമതി വിലയിരുത്തി. നാറ്റ് പാക്ക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഈ മാസം 27ന് വീണ്ടും യോഗം ചേരും.