തിരുവനന്തപുരം: സംസ്ഥാനത്ത് മനിമം ബസ് ചാര്‍ജ് അഞ്ച് രൂപയാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. മെയ് നാലിനാണ് സമിതി ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഡീസല്‍ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശുപാര്‍ശ പരിഗണിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ബുധനാഴ്ച ബസ് ഉടമകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.