തിരുവനന്തപുരം: വര്‍ധിപ്പിച്ച ബസ് ചാര്‍ജ് നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസുകള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചുരൂപയും ഫാസ്റ്റ് പാസഞ്ചറില്‍ ഏഴുരൂപയുമാകും. ഓര്‍ഡിനറിയില്‍ 55 പൈസസാണ് കിലോമീറ്റര്‍ ചാര്‍ജ്. ഫാസ്റ്റ് പാസഞ്ചറില്‍ ഇത് 57 പൈസയാണ്.

മിനിമം ചാര്‍ജില്‍ അഞ്ചു കിലോമീറ്റര്‍ യാത്രചെയ്യാം. മിനിമം ചാര്‍ജില്‍ കൂടുതലുള്ള യാത്രയ്ക്ക് കിലോമീറ്റര്‍ ചാര്‍ജ്കൂടി കണക്കാക്കിയാണ് ചാര്‍ജ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല.