Categories

കര്‍ണാടകയില്‍ ബസിന് തീ പിടിച്ച് ഏഴ് മരണം

karnataka1

കര്‍ണാടക: ബാംഗലൂരുവില്‍ നിന്ന മുംബൈയ്ക്ക് പോയ സ്വകാര്യ വോള്‍വോ ബസിന് തീ പിടിച്ച് ഒരു കുട്ടിയടക്കം ഏഴ് പേര്‍ മരിച്ചു. മരിച്ചവര്‍ ആരെന്ന് തിരിച്ചറിയാനായിട്ടില്ല.

അപകടത്തില്‍ 40 പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.

വടക്കന്‍ കര്‍ണാടകയിലെ ഹവേരി ജില്ലയിലെ കുനിമേല്ലി പാലത്തിന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

രാത്രി പതിനൊന്ന് മണിക്ക് ബാംഗലൂരിലെ കലശപാളയത്ത് നിന്നും പുറപ്പെട്ട നാഷണല്‍ ട്രാവല്‍സിന്റെ ബസിനാണ് തീ പിടിച്ചത്.

റോഡ് ഡിവൈഡറിലിടിച്ച് ബസിന്റെ ഡീസല്‍ ടാങ്കിന് തീ പിടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റവരെ ഹുബ്ലിയിലെ കിംസ് ആശുപത്രിയിലും ബാക്കിയുള്ളവരെ ഹവേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടാഴ്ച്ച മുന്‍പ്  ബാംഗലൂരുവില്‍ നിന്നും ഹൈദ്രാബാദിലേക്ക്  പോയ ബസ് ആന്ധ്രയിലെ മെഹ്ബൂബ് നഗറിന് സമീപം ഡിവൈഡറിലിടിച്ച് തീ പിടിച്ച് 45 പേര്‍ മരിച്ചിരുന്നു.

Tagged with: |