എറണാകുളം:മത്സരയോട്ടത്തിനിടെ സ്വകാര്യബസ് പോസ്റ്റിലിടിച്ച് യാത്രക്കാരന്റെ കൈ അറ്റു.

പശ്ചിമബംഗാള്‍ സ്വദേശിയായ ജമാലിന്റെ മകന്‍ ഷുക്കൂറിന്റെ കൈയാണ് തോട്ടില്‍ വീണത്. മാതാവ് അന്‍ഹരിക്കു സുഖമില്ലെന്നറിഞ്ഞു നാട്ടിലേക്കു മടങ്ങാനുള്ള യാത്രയിലായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നിന് കാഞ്ഞിരമറ്റത്തായിരുന്നു അപകടം. കോട്ടയം-എറണാകുളം റൂട്ടിലോടുന്ന പാസഞ്ചര്‍ ബസാണ് അപകടമുണ്ടാക്കിയത്.എതിരെവന്ന വാഹനത്തിനു വഴിനല്‍കാനായി അമിതവേഗത്തില്‍ തിരിച്ച ബസ് തോടിനരികില്‍ ഇരുമ്പുനെറ്റ് സ്ഥാപിക്കാനായുള്ള പോസ്റ്റിലാണ് തട്ടിയത്.

അറ്റു തോട്ടില്‍ വീണ കൈ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരമറ്റം ജുമാമസ്ജിദില്‍ സംസ്‌കരിച്ചു.

കെട്ടിടനിര്‍മ്മാണതൊഴിലാളിയായ ഷുക്കൂര്‍ ഒന്നരവര്‍ഷമായി കേരളത്തിലാണ്.