നിലമ്പൂര്‍: അമ്മയുടെ കണ്‍മുന്നില്‍ മകന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചു മരിച്ചു. എടവണ്ണ ഇരട്ടപിലാക്കല്‍ ഹാരിസ് ബാബുവിന്റെയും സൗജത്തിന്റെയും മകന്‍ ഷബിന്‍ ഹാരിസ് ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടിന് പാലാട് കെ.എസ്.ആര്‍.ടി.സി സബ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്.

മാതാവ് സൗജത്തിനൊപ്പം പാലാട്ടെ വീട്ടിലേക്ക് വരുന്നവഴിയാണ് ഷബിന്‍ മരിച്ചത്. ബസ്സിറങ്ങിയ ശേഷം റോഡു മുറിച്ചുകടക്കുന്നതിനിടെ പെരിന്തല്‍മണ്ണ ഭാഗത്തേക്കുപോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.